കൃഷിയ്ക്ക് ലോ​ക് ഡൗ​ണ്‍ ഇ​ള​വില്ലാത്തത് കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​ന​ത്ത ആ​ഘാ​തം
Friday, June 11, 2021 12:40 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡി​ന്‍റെ ലോ​ക് ഡൗ​ണ്‍ ഇ​ള​വു​ക​ളി​ൽ നി​ന്നും കൃ​ഷി​യെ അ​വ​ഗ​ണി​ച്ച​ത് കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​ന​ത്ത ആ​ഘാ​ത​മേ​ല്പി​ച്ചു​വെ​ന്ന് ക​ർ​ഷ​ക​ർ. കാ​ല​വ​ർ​ഷം എ​ത്തി നി​ൽ​ക്കേ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് വ​ലി​യ ന​ഷ്ട​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ​ക്ക് വ​രു​ത്തി വെ​ച്ച​ത്. തൈ ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ൾ, വ​ളം കീ​ട​നാ​ശി​നി ക​ട​ക​ൾ, റ​ബ​ർ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്പ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ പൂ​ട്ടി​യി​ട്ടു.​
മ​ഴ​ക്ക് മു​ന്പേ മ​ര​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഇ​ട്ടാ​ലെ ഇ​നി ടാ​പ്പിം​ഗ് ന​ട​ത്താ​നാ​കു.​വ​ള​പ്ര​യോ​ഗ​വും ന​ട​ത്തേ​ണ്ട സ​മ​യ​ങ്ങ​ളാ​ണി​ത്. കു​രു​മു​ള​ക് തൈ​ക​ൾ ഇ​പ്പോ​ൾ കൃ​ഷി ചെ​യ്തെ​ങ്കി​ലെ അ​ത് വ​ള​രു​ക​യു​ള്ളു. നേ​രി​ട്ട് ഭ​ക്ഷ്യ​വ​സ്തു​വ​ല്ലെ​ങ്കി​ലും അ​വ​ശ്യ​വ​സ്തു​ക​ട​ക​ൾ പോ​ലെ പ​രി​ഗ​ണി​ക്കേ​ണ്ട കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത് വ​രും മാ​സ​ങ്ങ​ളി​ൽ ഭ​ക്ഷ്യോ​ല്പാ​ദ​ന​ത്തേ​യും ബാ​ധി​ക്കും. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, മ​റ്റു ഫ​ല​വൃ​ക്ഷ തൈ​ക​ൾ, പ​ഴ​വ​ർ​ഗ്ഗ ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ നേ​ഴ്സ​റി​ക​ളി​ലും തൈ ​ഉ​ല്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം ന​ശി​ച്ച് പോ​കു​ന്ന സ്ഥി​തി​യാ​യി. വ​ള്ളി​യോ​ട് മ​ല​ബാ​ർ ക്ല​ബ്ബി​നു സ​മീ​പം കു​ട​ക​ശ്ശേ​രി​ൽ റോ​യ് ജോ​സ​ഫ് നീ​ല​മു​ണ്ടി എ​ന്ന​യി​നം കു​രു​മു​ള​കി​ന്‍റെ 40,000 തൈ​ക​ളാ​ണ് വി​ല്പ​ന​ക്കാ​യി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാം കൂ​ട​തൈ​ക​ളാ​ണ്. വ​ലി​യ തോ​തി​ൽ പ​ണം മു​ട​ക്കി​യാ​ണ് സീ​സ​ണ്‍ ല​ക്ഷ്യം വെ​ച്ച് വീ​ടി​നു ചു​റ്റും തൈ ​ത​യ്യാ​റാ​ക്കി​യ​ത്.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​ന്ത​ർ​ജി​ല്ലാ യാ​ത്ര​ക​ൾ​ക്കു​ള്ള വി​ല​ക്കു​ക​ളും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്നു​ണ്ട്. ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും മ​റ്റു കൃ​ഷി സാ​ധ​ന​ങ്ങ​ളു​ടെ​യും ച​ര​ക്ക് നീ​ക്കം നി​ല​ച്ച​തും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യാ​യ കു​ഞ്ചി​യാ​ർ പ്പ​തി, ത​ളി​ക​ക​ല്ല്, മേ​മ​ല ,ക​ട​പ്പാ​റ, മ​ണ്ണെ​ണ്ണ​ക​യം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ള​ക് ത​ണ്ടു​ക​ളാ​ണ് മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ച​ര​ണ​ത്തി​ൽ റോ​യി​യും കു​ടം​ബ​വും വ​ള​ർ​ത്തി​യെ​ടു​ത്തി​ട്ടു​ള്ള​ത്.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൃ​ഷി കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​നാ​യ റോ​യി​യെ​പ്പോ​ലെ നി​ര​വ​ധി പേ​ർ ദു​രി​ത​ത്തി​ലാ​കും. എ​ക്സ്പോ​ർ​ട്ട് ക്വാ​ളി​റ്റി​യു​ള്ള ഏ​റ്റ​വും ഗു​ണ​മേന്മയു​ള്ള കു​രു​മു​ള​ക് വി​ള​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല മേ​ഖ​ല​ക​ൾ. ഇ​വി​ടു​ത്തെ കു​രു​മു​ള​കി​ന് മ​റ്റു മു​ള​കി​നേ​ക്കാ​ൾ കി​ലോ​ക്ക് 30 രൂ​പ മു​ത​ൽ 40 രൂ​പ വ​രെ കൂ​ടു​ത​ൽ വി​
ല കി​ട്ടും .
സ​വി​ശേ​ഷ​ത​ക​ളേ​റെ​യു​ള്ള​താ​ണ് നീ​ല​മു​ണ്ടി​യി​നം കു​രു​മു​ള​ക്. വ​ലു​പ്പ​മു​ള്ള മ​ണി​ക​ളും ഭാ​ര കൂ​ടു​ത​ലു​മു​ണ്ട്. വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന​ത് കാ​ണാ​നും ച​ന്ത​മേ​റെ.​പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലു​ള്ള​തി​നാ​ൽ കീ​ട​ബാ​ധ​യു​ണ്ടാ​കി​ല്ല. വ​ലി​യ മു​ത​ൽ മു​ട​ക്കി​ല്ലാ​തെ ആ​ർ​ക്കും എ​വി​ടേ​യും കു​രു​മു​ള​ക് കൃ​ഷി ചെ​യ്ത് വ​രു​മാ​നം ക​ണ്ടെ​ത്താ​മെ​ന്ന​തി​നാ​ൽ മു​ള​ക് കൃ​ഷി ഇ​പ്പോ​ൾ വ്യാ​പ​ക​മാ​ണ്. ഷെ​യ്ഡ് വ​രു​ന്ന റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും ഈ ​ക​റു​ത്ത പൊ​ന്ന് നി​റ​യു​ന്നു​ണ്ട്. റ​ബ​റി​ന്‍റെ വി​ല​ക്കു​റ​വി​ലു​ണ്ടാ​കു​ന്ന ന​ഷ്ടം ക​ർ​ഷ​ക​ർ നി​ക​ത്തു​ന്ന​ത് ഇ​ത്ത​രം മി​ശ്ര കൃ​ഷി​ക​ളി​ലൂ​ടെ​യാ​ണ്. കൂ​ട​തൈ​ക​ൾ ന​ട്ടാ​ൽ ര​ണ്ടാം വ​ർ​ഷം മു​ത​ൽ ന​ല്ല വി​ള​വ് ല​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​
മ​റ്റു വി​ള​ക​ളെ​പ്പോ​ലെ വ​ലി​യ പ​രി​ച​ര​ണ​മൊ​ന്നും കു​രു​മു​ള​കി​ന് വേ​ണ്ട.​ലോ​ക് ഡൗ​ണി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ത്തി​ൽ ത​ന്നെ കാ​ർ​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ തു​റ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇ​ൻ​പു​ട്ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ട്രി​പ്പി​ൾ ലോ​ക് ഡൗ​ണ്‍ ഉ​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ഷി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി പോ​ലെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​വി​ടേ​യും ഇ​ല്ലാ​ത്ത നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.