ഹ​യ​ർ സെ​ക്ക​ൻഡറി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ഒ​ഴി​വാ​ക്ക​ണം: എ.​എ​ച്ച്.​എ​സ്.​ടി.​എ
Friday, June 11, 2021 12:40 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ‍ 21 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്ന് എ.​എ​ച്ച്.​എ​സ്.​ടി.​എ നി​വേ​ദ​ന​ത്തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കും എ​ന്ന ചി​ന്ത കു​ട്ടി​ക​ൾ​ക്കി​ട​യി​ലും ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ലും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും സ്കൂ​ളി​ലെ​ത്തി പ​രീ​ക്ഷ​ണ​ങ്ങ​ൾ ലാ​ബി​ൽ ചെ​യ്തു നോ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ല.
തീ​യ​റി പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​തി​നു​ള്ള സൗ​ക​ര്യം ഒ​ഴു​ക്കും എ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. പ്ര​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ പ്ര​ഹ​സ​ന​മാ​യി ന​ട​ത്തു​ന്ന​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നു​ള്ള വ്യാ​കു​ലതയും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രും പ​ങ്കു വ​യ്ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്‍റേ​ണ​ൽ അ​സ​സ്‌മെ​ന്‍റി​ലൂ​ടെ മാ​ർ​ക്ക് ന​ൽ​കു​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​അ​രു​ണ്‍​കു​മാ​ർ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​മ​നോ​ജ് ,ട്ര​ഷ​റ​ർ കെ.​എ. വ​ർ​ഗ്ഗീ​സ് , സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.