നിവേദനം നല്കി
Sunday, June 13, 2021 1:00 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​രു​മ​ത്താം​പ്പ​ട്ടി​യി​ൽ കൈ​യ്യേ​റ്റം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ക്ഷേ​ത്ര നി​ല​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നാ​ട്ടു​കാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി.​
ക​രു​മ​ത്താം​പ്പ​ട്ടി​യി​ലെ ചെ​ന്നി​യാ​ണ്ട​വ​ർ തി​രു കോ​വി​ൽ, ക​രി​യ മാ​ണി​ക്യ പെ​രു​മാ​ൾ കോ​വി​ൽ എ​ന്നീ ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യു​ള്ള 85 കോ​ടി രൂ​പ മ​തി​പ്പു വ​രു​ന്ന ഭൂ​മി​യാ​ണ് കൈ​യ്യേ​റ്റം ചെ​യ്തി​ട്ടു​ള്ള​ത്.​
ഈ നി​ല​ങ്ങ​ൾ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് നാ​ട്ടു​കാ​ർ സ​തീ​ഷ് കു​മാ​ർ എ​ന്ന വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.