പോ​ത്തു​ണ്ടി​ റോഡിൽ മ​രം വീ​ണു; നെ​ല്ലി​യാ​ന്പ​തി​ ഗ​താ​ഗ​തം മുടങ്ങി
Wednesday, June 16, 2021 12:28 AM IST
നെ​ല്ലി​യാ​ന്പ​തി : ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും റോ​ഡി​നു കു​റു​കെ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12നു ​കൂ​ടി വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ പോ​ത്തു​ണ്ടി ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പം ര​ണ്ടാ​മ​ത്തെ വ​ള​വി​ലാ​ണ് റോ​ഡി​നു കു​റു​കെ പ​ടു​ക്കൂ​റ്റ​ൻ വേ​പ്പ് മ​രം വീ​ണ​ത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യും വ​ന​പാ​ല​ക​രും മ​റ്റു യാ​ത്ര​കാ​രും നെ​ല്ലി​യാ​ന്പ​തി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഒ. ജോ​സ​ഫും സം​ഘ​വും ചേ​ർ​ന്ന് മ​രം മു​റി​ച്ച​മാ​റ്റി. വൈ​കു​ന്നേ​രം 4.15 മ​ണി​യോ​ടു​കൂ​ടി​ ഗ​താ​ഗ​തം പു​നം​സ്ഥാ​പി​ച്ചു.