വി​ഷു​ക്കൈനീ​ട്ടവും സമ്മാനങ്ങളും ഓക്സീമീറ്റർ വാങ്ങാൻ സംഭാവന നല്കി കു​രു​ന്നു​ക​ൾ
Wednesday, June 16, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വി​ഷു​ക്കൈ​നീ​ട്ട​മാ​യി കി​ട്ടി​യ തു​ക​യും അ​ച്ഛ​ന​മ്മ​മാ​രും ബ​ന്ധു​ക്ക​ളും ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ളും സ്വ​രു​ക്കൂ​ട്ടി​വ​ച്ച പ​ണം​കൊ​ണ്ട് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വാ​ങ്ങി ന​ൽ​കി മൂ​ന്ന് കു​രു​ന്നു സ​ഹോ​ദ​രന്മാ​ർ.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ദ​ന്ത​ൽ ഹൈ​ജീ​നി​സ്റ്റ് ശു​ഭ​യു​ടെ​യും പോ​ലീ​സ് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ദീ​പി​ന്േ‍​റ​യും മ​ക്ക​ളാ​യ നി​ര​ൻ, ശ​ബ​രീ​ശ്വ​ർ, ഗൗ​രീ​ശ്വ​ർ എ​ന്നി​വ​രാ​ണ് സ്വ​രു​ക്കൂ​ട്ടി വെ​ച്ച് 15,500 രൂ​പ കൊ​ണ്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വാ​ങ്ങി​ച്ചു ന​ൽ​കി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ​ക്ട​ർ എ​ൻ എ​ൻ ഫാ​മി​ലി ദ​ന്ത​ൽ ഹൈ​ജീ​നി​സ്റ്റ് ശു​ഭ​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ല​ത്ത് ഈ ​കു​രു​ന്നു​ക​ളു​ടെ ന· ​പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഡോ​ക്ട​ർ എ​ൻ എ​ൻ പ​മീ​ലി പ​റ​ഞ്ഞു. ഡോ. ​നു​ബ് ല, ​ഹെ​ഡ് സി​സ്റ്റ​ർ ര​ജ​നി എ​ന്നി​വ​രും ഒ​ക്സി​ജ​ൻ സി​ലി​ണ്ട​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മ​നി​ക് കോ​ണ്‍​വെ​ൻ​റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലാ​ണ് ആ​ണ് മൂ​വ​രും പ​ഠി​ക്കു​ന്ന​ത്.