പനങ്ങാട്ടിരിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
Wednesday, June 16, 2021 12:31 AM IST
കൊ​ല്ല​ങ്കോ​ട്: നെ​ന്മേ​നി കൊ​ശ​വ​ൻ​കോ​ട്ടി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ പ​ന​ങ്ങാ​ട്ടി​രി​യി​ൽ ര​ണ്ടു കാ​ട്ടാ​ന​ക​ൾ തെ​ങ്ങു​ക​ൾ വാ​ഴ​ക​ൾ പി​ഴു​തെ​റി​ഞ്ഞു കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും സ​ർ​വ​നാ​ശം വ​രു​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് കാ​ട്ടാ​ന​ക​ൾ ച​ള്ള​ക്കു​ട് പ​ന്നി​ക്കോ​ട് ഭാ​ഗ​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.

മ​ഹാ​ദേ​വ​ൻ ,കു​ഞ്ചു, ജ​യ​ദേ​വ​ൻ , വാ​സു​ദേ​വ​ൻ എ​ന്നി​വ​രു​ടെ ഏ​ഴു​തെ​ങ്ങു​ക​ൾ പി​ഴു​തെ​റി​ഞ്ഞ് കാ​ട്ടാ​ന​ക​ൾ ഭീ​ക​ര​ത സൃ​ഷ്ടി​ച്ചു. ആ​ന​ക​ൾ മ​ഹാ​ദേ​വ​ൻ ദേ​വ​രാ​ജ​ൻ എ​ന്നി​വ​രു​ടെ വീ​ടി​നു മു​ന്നി​ലെ ത്തി ​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. വീ​ടി​ന​ക​ത്ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടി​യ​ത് മ​ര​ണ​ഭീ​തി​യി​ലാ​ണ്.

ആ​ന​ക​ൾ സ്ഥ​ല​ത്തെ​ത്തി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് നാ​ലാം ത​വ​ണ​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ന്നു​ള്ള സൗ​രോ​ർ​ജ ക​ന്പി​വേ​ലി ന​ശി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​ത്.​കെ.​ബാ​ബു എം.​എ​ൽ​എ ,എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രും സം
​ഭ​വ​സ്ഥ​ല​ത്തെ​ത്തി വി​ള​നാ​ശം വ​ന്ന വീ​ട്ടു​ട​മ​ക​ളു​മാ​യി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി.

വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക സ​മ​യോ​ചി​ത​മാ​യി വ​നം​വ​കു​പ്പു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​നാ​ശം വ​രു​ത്തു​ന്ന​തി​നു പു​റ​മെ നാ​ട്ടു​കാ​രു​ടെ സ്വ​ത്തി​നും ജീ​വ​നും ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ മ​ല​യോ​ര​പാ​ത​ക​ളി​ൽ ജ​നം അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ഓ​രോ ത​വ​ണ ആ​ന​ക്കൂ​ട്ട ആ​ക്ര​മം ന​ട​ക്കു​ന്പോ​ഴും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തു​ന്ന വ​ന​പാ​ല​ക​ർ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി മ​ട​ങ്ങു​ന്ന തൊ​ഴി​ച്ച് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും ജ​ന​കീ​യ ആ​രോ​പ​ണം ശ​ക്ത​മാ​യി​ട്ടു​ണ്ട് .

എ​ല​വ​ഞ്ചേ​രി ,കൊ​ല്ല​ങ്കോ​ട് ,മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട മ​ല​യോ​ര ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള കു​ടും​ബ​ക്കാ​ർ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത് ജീ​വ അ​പാ​യ ഭീ​ഷ​ണി​യി ലാ ​ണ്. സീ​താ​റു​കു​ണ്ട് ,കു​ണ്ട​ല​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ക​ര​ടി​ക​ളും വീ​ടു​ക​ൾ​ക്ക് സ​മീ​പ​മെ​ത്തി പ​രാ​ക്ര​മം ന​ട​ത്തി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് പു​ല​ർ​ച്ചെ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ ക​ര​ടി​യു​ടെ മു​ന്നി​ൽ​നി​ന്നും അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ര​ണ്ടു വ​ർ​ഷം മു​ൻ​പ് വെ​ള്ളാ​രം ക​ട​വു മു​ത​ൽ എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള മ​ല​ന്പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യി​രു​ന്നു . ഇ​തി​ൽ വി​ല പി​ടി​പ്പു​ള്ള​വ​ൻ വ്യ ​ക്ഷ​ങ്ങ​ൾ വ​രെ ക​ത്തി ന​ശി​ച്ചി​രു​ന്നു.​കൂ​ടാ​തെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ന്യ മൃ​ഗ​ങ്ങ​ളും അ​ഗ്നി​ക്കി​ര​യി​രു​ന്നു. മ​ല​യി​ൽ തീ ​പ​ട​ർ​ന്ന​തോ​ടെ താ​ഴെ​യി​റ​ക്കി​യ വ​ന്യ മ്യ​ഗ​ങ്ങ​ൾ പി​ന്നീ​ട് മ​ല ക​യ​റാ​ൻ ഭ​യ​ക്കു​ന്ന​താ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ചേ​ക്കേ​റു​ന്ന​തെ​ന്നു മ​ല​യോ​ര​വാ​സി​ക​ളു​ടെ പ​രാ​തി.