വടക്കഞ്ചേരി മേഖലയിൽ ടിപിആർ 20-ൽ താഴെ പുതുക്കോടു മാത്രം
Thursday, June 17, 2021 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി ​പി ആ​ർ ) 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള​ത് പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം .വ​ട​ക്ക​ഞ്ചേ​രി ,കി​ഴ​ക്ക​ഞ്ചേ​രി ,വ​ണ്ടാ​ഴി, ക​ണ്ണ​ന്പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടി ​പി ആ​ർ 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​ന്ന് മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കി​ല്ല.​എ​ന്നാ​ൽ കാ​ർ​ഷി​ക, നി​ർ​മ്മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.
വീ​ട് നി​ർ​മ്മാ​ണം പോ​ലെ ഈ ​ദി​വ​സ​ങ്ങ​ളി​ൽ തീ​രേ​ണ്ട പ​ണി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​കും ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക.​വെ​ള്ളി​യാ​ഴ്ച മാ​ത്ര​മെ വ​ട​ക്ക​ഞ്ചേ​രി​യി​ലും മ​റ്റു ടി ​പി ആ​ർ 20 ൽ ​കൂ​ടി നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ട​ക​ൾ തു​റ​ക്കു​ക​യു​ള്ളു.
അ​വ​ശ്യ​വ​സ്തു വി​ല്പ​ന ക​ട​ക​ൾ​ക്ക് ഇ​ള​വു​ക​ളു​ണ്ട്. ഒ​രാ​ഴ്ച​യി​ലെ ടി ​പി ആ​ർ പ​രി​ശോ​ധി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളെ കാ​റ്റ​ഗ​റി തി​രി​ക്കു​ന്ന​ത്. ഇ​നി അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ ഈ ​രീ​തി തു​ട​രും. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലു​മാ​ണ് കാ​റ്റ​ഗ​റി​യു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ വി​ല​യി​രു​ത്തി ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കൊ​ണ്ട് വ​രി​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.