ബൈ​ക്കി​ൽ ക​ട​ത്തി​യ 6 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Thursday, June 17, 2021 12:32 AM IST
പു​തു​ന​ഗ​രം : അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ന​ട​ത്താ​നാ​യി മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​ട​ത്തി​യ ആ​റു ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക സം​സ്ഥാ​ന വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.
പു​തു​ന​ഗ​രം പ​ച്ച​ത്ത​ണ്ണി, മു​സ്ത​ഫ​യു​ടെ മ​ക​ൻ അ​ൻ​സാ​ർ (34) നെ ​നൊ​ച്ചൂ​രി​ൽ വെ​ച്ച് പു​തു​ന​ഗ​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും പു​തു​ന​ഗ​രം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം പി​ടി​കൂ​ടി​യ​ത്.
കൊ​ടു​വാ​യൂ​ർ ന​വ​ക്കോ​ട് കാ​ജാ​ഹു​സൈ​ൻ ആ​ണ് വി​ല്പ​ന​ക്കാ​യി മ​ദ്യം എ​ത്തി​ച്ചു കൊ​ടു​ത്ത​തെ​ന്ന് അ​ൻ​സാ​ർ പ​റ​ഞ്ഞു. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് മ​ദ്യ​മെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​നേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു.