കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ മാ​തൃ​ക​യാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
Thursday, June 17, 2021 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി:​കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മാ​തൃ​ക​യാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക.കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ ഗോ​പി​ദാ​സ​ന്‍റെ മ​ക​ൾ കെ. ​ജി.​ഗ്രീ​ഷ്മ​യാ​ണ് ത​ന്‍റെ ജോ​ലി​യി​ൽ നി​ന്നും ല​ഭി​ച്ച ആ​ദ്യ പ്ര​തി​ഫ​ലം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി മാ​തൃ​ക​യാ​യ​ത്. തു​ക കെ.​ഡി പ്ര​സേ​ന​ൻ എം ​എ​ൽ എ​ക്ക് കൈ​മാ​റി .കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ ഡി ​സി സി​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഗ്രീ​ഷ്മ ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​തി​ൽ നി​ന്നും ആ​ദ്യ​മാ​യി ല​ഭി​ച്ച വേ​ത​ന​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ എം​എ​ൽ​എ​യെ ഏ​ല്പി​ച്ച​ത്. വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ഈ ​തു​ക കൈ​പ​റ്റു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ എം ​എ​ൽ എ ​പ​റ​ഞ്ഞു.