പ്ലാ​ച്ചി​മ​ട കൊ​ക്ക​കോ​ള കാന്പ​സി​ലെ കോ​വി​ഡ് ചി​കി​ത്സാകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, June 17, 2021 12:32 AM IST
ചി​റ്റൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​ച്ചി​മ​ട​യി​ലെ കൊ​ക്ക​കോ​ള ക​ന്പ​നി​യു​ടെ കാ​ന്പ​സി​ൽ സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​ദ്യു​തി​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​വും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം.​പി, കെ.​ബാ​ബു എം.​എ​ൽ.​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​രു​ക​ദാ​സ്, പെ​രു​മാ​ട്ടി, ന​ല്ലേ​പ്പു​ള്ളി, വ​ട​ക​ര​പ്പ​തി, പൊ​ൽ​പ്പു​ള്ളി, എ​ല​പ്പു​ള്ളി, എ​രു​ത്തേ​ന്പ​തി, കൊ​ഴി​ഞ്ഞാ​ന്പാ​റ, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ഡി.​എം.​ഒ കോ.​കെ.​പി റീ​ത്ത, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
കെ​ട്ടി​ട​ത്തി​ൽ കു​റ​ഞ്ഞ​ത് 500 ബെ​ഡു​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ക.
ഓ​ക്സി​ജ​ൻ ലൈ​നു​ക​ൾ ത​യ്യാ​റാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ റെ​ഡി​മെ​യ്ഡ് ക്യാ​ബി​നു​ക​ൾ, ഗ്രീ​ൻ സോ​ണ്‍ ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ, ലാ​ബ്, ഫാ​ർ​മ​സി എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. പു​രു​ഷ​ന്മാ​രു​ടെ വാ​ർ​ഡി​ൽ 320 കി​ട​ക്ക​ക​ളും സ്ത്രീ​ക​ളു​ടെ വാ​ർ​ഡി​ൽ 260 കി​ട​ക്ക​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 480 കി​ട​ക്ക​ക​ൾ.
കു​ട്ടി​ക​ൾ​ക്കു​ള​ള 8 ഐ​സി​യു, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള 12 ഐ​സി​യു, 30 ഹൈ ​ഡി​പ്പ​ൻ​ന്‍റ​സി യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 50 ഐ​സി​യു കി​ട​ക്ക​ക​ൾ. 50 ഐ​സി​യു ബെ​ഡ്ഡു​ക​ൾ ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ലൈ​സ്ഡ് ഓ​ക്സി​ജ​ൻ ലൈ​ൻ ഉ​ള്ള 100 കി​ട​ക്ക​ക​ൾ. വൈ​ദ്യു​തി മ​ന്ത്രി​യും ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ​യു​മാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ദ്രു​ത​ഗ​തി​യി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളും (പെ​രു​മാ​ട്ടി, ന​ല്ലേ​പ്പു​ള്ളി, വ​ട​ക​ര​പ്പ​തി, പൊ​ൽ​പ്പു​ള്ളി, എ​ല​പ്പു​ള്ളി, എ​രു​ത്തേ​ന്പ​തി, കൊ​ഴി​ഞ്ഞാ​ന്പാ​റ) കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക. സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളും ന​ട​ത്തി​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ൽ​നോ​ട്ടം ഇ​വ​ർ​ക്ക് ആ​യി​രി​ക്കും.
ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ഖേ​ന ജി​ല്ലാ ഭ​ര​ണ​കൂ​ടം 30 ല​ക്ഷം രൂ​പ​യും ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ​യും ഏ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ 10 ല​ക്ഷം വീ​ത​വു​മാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്.