ആ​സൂ​ത്ര​ണത്തിലെ പാ​ളി​ച്ച: അയിലൂരിലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ തി​ക്കും​തി​ര​ക്കും
Thursday, June 17, 2021 12:32 AM IST
നെന്മാ​റ: പൊ​തു​ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​നു​ള്ള വീ​ഴ്ച​യും ഓ​രോ വാ​ക്സി​നേ​ഷ​ൻ ദി​ന​ത്തി​ലും ഓ​രോ രീ​തി പി​ന്തു​ട​രു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ബു​ധ​നാ​ഴ്ച ഓ​രോ സെ​ന്‍റ​റു​ക​ളി​ലേ​ക്കും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഡോ​സ് കു​ത്തി​വെ​പ്പു​ക​ളു​ടെ എ​ണ്ണം മു​ൻ​കൂ​ട്ടി പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ത്ത​തും അ​തി​ൽ ഒ​ന്നാം കു​ത്തി​വെ​പ്പ് എ​ത്ര ര​ണ്ടാം കു​ത്തി​വെ​പ്പ് എ​ത്ര എ​ന്ന് വ്യ​ക്ത​മാ​ക്കാ​ത്ത​തു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും ത​മ്മി​ൽ വ​ഴ​ക്കി​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

ചി​ല ആ​ഴ്ച​ക​ളി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്രം വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യും ചി​ല​പ്പോ​ൾ ല​ഭ്യ​മാ​യ വാ​ക്സി​ൻ സ്പോ​ട്ട് ബു​ക്കിം​ഗ് മു​ഖേ​ന​യു​ള്ള വ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ഓ​ണ്‍​ലൈ​ൻ ബു​ക്കി​ങ്ങു​കാ​ർ​ക്ക് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കു​ന്നു. മ​റ്റു​ചി​ല​പ്പോ​ൾ മേ​ൽ ര​ണ്ട് രീ​തി​യി​ലും അ​ല്ലാ​തെ അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വാ​ർ​ഡി​ൽ നി​ന്നും നി​ശ്ചി​ത എ​ണ്ണം എ​ന്ന രീ​തി​യി​ലും കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്നു.

ഇ​താ​ണ് പൊ​തു ജ​ന​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഒ​ച്ച​പ്പാ​ടും ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കു​ന്ന​ത്. കു​ത്തി​വെ​പ്പ് മ​രു​ന്ന് വ​രു​ന്ന ദി​വ​സം മാ​ത്ര​മേ ഏ​തു രീ​തി​യി​ലു​ള്ള കു​ത്തി​വെ​പ്പാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ശാ​വ​ർ​ക്ക​ർ മാ​രും അ​റി​യു​ന്ന​ത്.

വ​ന്ന മ​രു​ന്നു ത​ന്നെ പ​കു​തി വീ​തം ഒ​ന്നും ര​ണ്ടും ഡോ​സു​കാ​ർ​ക്കാ​യും മാ​റ്റി​വെ​ക്കു​ന്ന​ത് ഒ​രു ഡോ​സ് പോ​ലും കി​ട്ടാ​ത്ത​വ​രി​ൽ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ യാ​ത്രാ​ദു​രി​ത​വും കൂ​ടി​യാ​കു​ന്പോ​ൾ അ​മ​ർ​ഷ​വും പ്ര​ക​ടി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു.

സ്പോ​ട്ട് ബു​ക്കിം​ഗ് വാ​ക്സി​നേ​ഷ​ൻ ക​യ്യൂ​ക്കു​ള്ള​വ​ൻ കാ​ര്യ​ക്കാ​ര​ൻ എ​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റു​ന്നു.

കു​ത്തി​വെ​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള​വ​ർ നേ​ര​ത്തെ വ​ന്ന് സ്പോ​ട്ട് ബു​ക്കിം​ഗ് ടോ​ക്ക​ണ്‍ എ​ടു​ക്കു​ന്ന​ത് ദൂ​രെ ദി​ക്കി​ൽ ഉ​ള്ള​വ​ർ​ക്കും പ്രാ​യാ​ധി​ക്യം ഉ​ള്ള​വ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു.
ഇ​തി​നു പ്ര​തി​വി​ധി​യാ​യി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ക​യും ഒ​രേ രീ​തി​യി​ലു​ള്ള ബു​ക്കിം​ഗ് പി​ന്തു​ട​രു​ക​യും വേ​ണ​മെ​ന്ന് ജ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ്പോ​ട്ട് ബു​ക്കിം​ഗ് ആ​യ​തി​നാ​ൽ സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന വ​ർ​ക്ക് മു​ഴു​വ​ൻ കു​ത്തി​വെ​പ്പ് ന​ൽ​കാ​ൻ ഉ​ള്ള മ​രു​ന്ന് ഇ​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ത​മ്മി​ലു​ള്ള വ​ഴ​ക്കി​ടാ​ൻ ഇ​ട​യാ​ക്കു​ക​യും കു​ത്തി​വെ​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ നി​ൽ​ക്കേ​ണ്ട സ്ഥി​തി​യും ഉ​ണ്ടാ​വു​ന്നു.