ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കി
Thursday, June 17, 2021 12:35 AM IST
അ​ല​ന​ല്ലൂ​ർ : അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം വ​ഴ​ങ്ങ​ല്ലി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന പ​ള്ളി​ക്ക​ൽ ജാ​ബി​ർ എ​ന്ന യു​വാ​വ് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്
മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് സു​മ​ന​സ്‌​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്. ജാ​ബി​ർ ചി​കി​ത്സാ സ​ഹാ​യ സ​മി​തി എ​ന്ന പേ​രി​ൽ കീ​ട​ത്ത് ഫി​റോ​സ് ചെ​യ​ർ​മാ​നും ആ​രി​ഫ് തു​വ്വ​ശ്ശി​രി ക​ണ്‍​വീ​ന​റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​അ​ബ്ദു​ൽ സ​ലിം ട്ര​ഷ​റ​റു​മാ​യി ജ​ന​കീ​യ ക​മ്മ​റ്റി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ക​മ്മി​റ്റി​ക്ക് അ​ല​ന​ല്ലൂ​രി​ലെ മി​ത്രം റ​സി​ഡ​ൻ​ഷ്യ​ൽ ആ​ൻ​റ് വെ​ൽ​ഫ​യ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ദു.​കെ ,സെ​ക്ര​ട്ട​റി പി.​മു​സ്ത​ഫ ,’ട്ര​ഷ​റ​ർ യൂ​സ​ഫ് മീ​ത്തി​ൽ ,ജോ​യി​ൻ സെ​ക്ര​ട്ട​റി പി.​ന​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് 777777 രൂ​പ​യു​ടെ ചെ​ക്ക് ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി.

ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പി.​ജി കൊ​മേ​ഴ്സ് വി​ഭാ​ഗം മെ​ർ​ക്ക​ന്‍റോ ക്ല​ബ് 202122 പാ​ല​ക്കാ​ട് വി​ൻ​റ് സ് ​ബി​സ്ന​സ് സൊ​ലൂ​ഷ​ൻ​സ് ഫൗ​ണ്ട​റും മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ടു​മാ​യ സു​മേ​ഷ് കെ ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, സെ​ക്ര​ട്ട​റി സു​നി​ൽ ക്രി​സ്റ്റോ ക്ല​ബി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ൻ​റ​ണി വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​ട്ടി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി ശി​വാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.