റെയ്ഡിൽ ചാരായവും വാഷും പിടികൂടി
Thursday, June 17, 2021 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: ​എ​ക്സൈ​സ് ഷാ​ഡോ വിം​ഗി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ൽ ചാ​രാ​യം വാ​റ്റാ​നാ​യി ത​യ്യാ​റാ​ക്കി​യ 200 ലി​റ്റ​ർ വാ​ഷും ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ത്തി.
ക​ണ്ണ​ന്പ്ര വാ​ളു​വെ​ച്ച​പാ​റ അ​നൂ​പി​ന്‍റെ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ ഡ്ര​മ്മി​ൽ നി​റ​ച്ച് ച​പ്പു​ച​വ​റു​ക​ൾ കൊ​ണ്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബി​വ​റേ​ജ് തു​റ​ക്കാ​ൻ പോ​കു​ന്ന​ത​റി​ഞ്ഞ് പെ​ട്ടെ​ന്ന് പാ​ക​മാ​കു​ന്ന​തി​നാ​യി വാ​ഷി​ൽ ന​വ​സാ​രം ചേ​ർ​ത്തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.
സ​മാ​ന കു​റ്റ​ത്തി​ന് അ​നൂ​പ് മു​ന്പും പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ലി​യ തോ​തി​ൽ വാ​റ്റി ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ത്താ​ണ് ഇ​യാ​ൾ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ആ​ല​ത്തൂ​ർ എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. പ്ര​ശോ​ഭി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ, സി ​ഇ ഒ ​മാ​രാ​യ ജ​മാ​ലു​ദ്ധീ​ൻ, സ​ന്ദീ​പ്, പ്ര​ദീ​പ്, പ​ദ്മ​ദാ​സ്, ബി​നു​കു​മാ​ർ, സ​നോ​ജ്, ചി​ത്ര, വി​ജീ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.