ചരിത്രം പറയുന്ന ഈ പടിപ്പുര വിസ്മൃതിയിലേക്കോ ..‍‍?
Friday, June 18, 2021 12:52 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊ​ർ​ണൂ​ർ : ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ്ണ മു​ദ്ര ചാ​ർ​ത്തി ഒ​രു പ​ടി​പ്പു​ര. പു​തു ത​ല​മു​റ​ക്ക് പോ​ലും ഈ ​പ​ടി പു​ര ഒ​റ്റ​നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​വും.
അ​ഭ്ര​പാ​ളി​ക​ളി​ൽ നി​ര​വ​ധി ത​വ​ണ മി​ന്നി മ​റ​ഞ്ഞ ഈ ​പ​ടി​പു​ര ഇ​റ​ങ്ങി ചെ​ല്ലു​ന്ന​ത് നി​ള​യു​ടെ മ​ടി തൊ​ട്ടി​ലി​ലേ​ക്കാ​ണ്. ന​ട​ന വി​സ്മ​യം മോ​ഹ​ൻ​ലാ​ൽ, ദേ​വാ​സു​ര​മാ​ടി ന​ര​സിം​ഹ​മാ​യി തി​യ്യ​റ്റ​റു​ക​ളെ കി​ടി​ലം കൊ​ള്ളി​ക്കു​ന്ന​തി​ന്നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മ​പ്പു​റം,ഈ ​പ​ടി​പ്പു​ര​യും ക​ട​ന്ന്, ഭാ​ര​ത​പു​ഴ​യു​ടെ പ​ഞ്ചാ​ര​മ​ണ​ലി​ൽ ത​ല വെ​ച്ച്, കേ​ര​ള​ത്തി​ലൊ​രു സാ​മൂ​ഹ്യ പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ പു​തി​യ പ്ര​ഭാ​തം സ്വ​പ്നം ക​ണ്ട വി.​ടി ഭ​ട്ട​തി​രി​പ്പാ​ട് നെ​ഞ്ചോ​ട് ചേ​ർ​ത്ത് വ​ച്ച​താ​ണ് ഈ ​പ​ടി​പ്പു​ര​യും, നി​ള​യു​ടെ ഈ ​ഭാ​ഗ​വും.
മു​ണ്ടാ​യ അ​യ്യ​പ്പ​ൻ​കാ​വി​ൽ ശാ​ന്തി​കാ​ര​നാ​യെ​ത്തു​ക​യും, സം​ശ​യം ചോ​ദി​ച്ചെ​ത്തി​യ ന​ന്പൂ​തി​രി പെ​ണ്‍​കി​ടാ​വി​ന്‍റെ പു​സ്ത​ക​ത്തി​ലെ അ​പ​രി​ചി​ത​മാ​യ അ​ക്ഷ​ര​ങ്ങ​ൾ ത​ന്നെ നോ​ക്കി കൊ​ഞ്ഞ​നം കു​ത്തു​യ​തി​ൽ മ​നം​നൊ​ന്ത്, അ​ക്ഷ​ര​മ​റി​യാ​ത്ത​വ​ന്‍റെ വേ​ദ​ന വി.​ടി ഏ​റ്റു​വാ​ങ്ങി​യ​തി​നു മെ​ല്ലാം ച​രി​ത്രം വേ​ദി​യാ​യ​ത് ഇ​വി​ടെ വ​ച്ച് ത​ന്നെ.
​പി​ന്നെ ആ ​പെ​ണ്‍​കി​ടാ വി​ൽ നി​ന്ന് അ​ക്ഷ​ര​ജ്ഞാ​നം നേ​ടി കേ​ര​ള​ത്തി​ന്‍റെ ന​ഭോ​മ​ണ്ഡ​ല​ത്തി​ൽ സാ​മൂ​ഹ്യ​ന​വോ​ത്ഥാ​ന​ത്തി​ന്‍റെ കൊ​ടു​ങ്കാ​റ്റു​യ​ർ​ത്തി​യ ച​രി​ത്ര​ത്തി​ന് നാ​ന്ദി കു​റി​ച്ച​തും ഇ​വി​ടെ നി​ന്ന് ത​ന്നെ.
മ​ല​യാ​ള​ത്തി​ന്‍റെ അ​ഭ്ര​പാ​ളി​യി​ലൂ​ടെ താ​ര തി​ള​ക്കം നേ​ടി പു​തു ത​ല​മു​റ​ക്ക് പ​രി​ചി​ത​മാ​യ നി​ളാ​തീ​ര​ത്തെ ഈ ​പ​ടി​പ്പു​ര​ക്ക് 300 വ​ർ​ഷ​ത്തെ പ​ഴ​ക്കം പ​റ​യു​ന്നു​ണ്ട്. വി.​ടി.​ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ ഓ​ർ​മ്മ​ക​ൾ പേ​റു​ന്ന​താ​ണ് ഈ ​പ​ടി​പ്പു​ര​യെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.
സി​നി​മ​യു​ടെ മാ​സ്മ​രി​ക ലോ​ക​ത്ത് മൊ​യ്തീ​നും, കാ​ഞ്ച​ന മാ​ല​യും പ്ര​ണ​യി​ച്ച​ത് ഈ ​പു​ഴ​യു​ടെ​തീ​ര​ത്താ​ണ്.​ഈ പ​ടി​പ്പു​ര​യു​ടെ പ​ട​വു​ക​ളി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്നൊ​രി​ക്ക​ൽ അ​വ​ർ ഹൃ​ദ​യം കൈ​മാ​റി​യ​ത്. എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ സി​നി​മ​യി​ൽ ഇ​രു​വ​ര​ഞ്ഞി​പു​ഴ​യാ​യി ’അ​ഭി​ന​യി​ച്ച​ത് ​നി​ള​യാ​യി​രു​ന്നു.
ഈ ​പു​ഴ​യും ക​ട​ന്നാ​ണ് ന​ര​സിം​ഹം ഇ​വി​ടെ ദേ​വാ​സു​ര​മാ​ടി​യ​ത്.​എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ അ​ട​ക്കം നൂ​റോ​ളം സി​നി​മ​ക​ളി​ൽ മ​ല​യാ​ള പ്രേ​ക്ഷ​ക​ർ ക​ണ്ടാ​ന​ന്ദി​ച്ച സു​ന്ദ​ര ഭൂ​മി​ക​യാ​ണി​ത്. ഷൊ​ർ​ണൂ​രി​ന്‍റെ ഈ ​നി​ളാ​തീ​രം അ​ഭ്ര​പാ​ളി​യി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ക​ണ്ട് മ​ടു​ക്കാ​ത്ത പ​ശ്ചാ​ത്ത​ല സൗ​ന്ദ​ര്യ​മാ​ണ്.
അ​ൻ​പ​ത് വ​ർ​ഷ​മാ​യി മു​ണ്ടാ​യ ഭാ​ര​ത​പ്പു​ഴ അ​യ്യ​പ്പ​ൻ​കാ​വ് ക​ട​വ് മ​ല​യാ​ള സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ഷ്ട്ട പ​ശ്ചാ​ത്ത​ല​മാ​ണ്.
മു​റ​പ്പെ​ണ്ണി​ലെ ക​ട​വ​ത്ത് തോ​ണി​യ​ടു​ത്ത​പ്പോ​ൾ പെ​ണ്ണി​ന്‍റെ ക​വി​ള​ത്ത് മ​ഴ​വി​ല്ലി​ൻ നി​ഴ​ലാ​ട്ടം എ​ന്ന പി.​ഭാ​സ്ക​ര​ന്‍റെ വ​രി​ക​ൾ​ക്ക് പ​ശ്ചാ​ത്ത​ല​മാ​യ​ത് ഈ ​പ​ടി​പ്പു​ര​യും, മു​ണ്ടാ​യ ക​ട​വു​മാ​ണ​ന്നു​ള്ള​ത് മ​റ്റൊ​രു ച​രി​ത്രം. നി​ള അ​തി​രി​ട്ടൊ​ഴു​കു​ന്ന ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും ഒ​രു വി​ളി​പ്പാ​ട​ക​ലെ​യാ​ണ് മു​ണ്ടാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ ഈ ​ക​ട​വ്.
ന​ര​സിം​ഹ​ത്തി​ലെ മോ​ഹ​ൻ ലാ​ലി​ന്‍റെ ഇ​ന്ദു​ചൂ​ഡ​ൻ പൗ​രു​ഷ​ഭാ​വ​ത്തി​ന്‍റെ ന​ര​സിം​ഹ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ൽ നി​ന്നും ഉ​യ​ർ​ന്ന് വ​ന്ന രം​ഗം ഈ ​ക​ട​വി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.
ഇ​ന്ദു​ചൂ​ഡ​നും;​പ​വി​ത്ര​നും പ​ര​സ്പ​രം കൊ​ന്പ് കോ​ർ​ത്ത് ത​ർ​ക്കി​ച്ച​തും ഈ ​മ​ണ​ൽ തീ​ര​ത്താ​ണ്. വ​ട്ട ത​റ​യി​ൽ തി​രു​വാ​ഭ​ര​ണം വാ​ങ്ങാ​നെ​ത്തി​യ ആ​റാം ത​ന്പു​രാ​ൻ ജ​ഗ​നാ​ഥ​നും ഇ​വി​ടെ നി​ന്നാ​ണ് അ​ഭ്ര​പാ​ളി​ക​ളി​ൽ നി​റ​ഞ്ഞാ​ടി​യ​ത്.
സം​വി​ധാ​യ​ക​ൻ പി.​എ​ൻ.​മേ​നോ​ൻ ,കാ​മ​റാ​മാ​ൻ വി​ൻ​സെ​ന്‍റ്, നി​ർ​മ്മാ​താ​വ് ശോ​ഭ​ന പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ ,ഭ​ര​ത​ൻ, ലോ​ഹി​ത​ദാ​സ് മു​ത​ലാ​യ മ​ഹാ​ര​ഥ​ൻ​മാ​ർ പോ​ലും ഈ ​ക​ട​വി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​രാ​ണ്.
ഈ ​പ​ടി​പ്പു​ര​യി​ലി​രു​ന്ന് കാ​തോ​ർ​ത്താ​ൽ കോ​ൾ​ക്കാം...... വി ​ടി ആ​ദ്യ​മാ​യി അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി വാ​യി​ച്ച ച​രി​ത്ര​ത്തി​ന്‍റെ സ്പ​ന്ദ​നം.
ഇ​വി​ടു​ത്തെ നി​ള​യു​ടെ മ​ടി തൊ​ട്ടി​ലി​ൽ ശി​ര​സു ചേ​ർ​ത്താ​ല​റി​യാം അ​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ട് അ​ശ്വ​മേ​ധം ന​ട​ത്തി​യ ഒ​രു ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ക​ഥ.