വീ​ണ്ടും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് അ​ട്ട​പ്പാ​ടി ചെ​മ്മ​ണ്ണൂ​ർ പാ​ലം
Sunday, July 25, 2021 1:13 AM IST
അ​ഗ​ളി : ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ചെ​മ്മ​ണൂ​ർ പാ​ല​ത്തി​ന്‍റെ കൈ​വരി വീ​ണ്ടും ത​ക​ർ​ന്നു. കൈ​വ​രി​യി​ല്ലാ​ത്ത​തി​നാ​ൽ നി​റ​ഞ്ഞ പു​ഴ​ക്ക് കു​റു​കെ​യു​ള്ള ഈ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം അ​പ​ക​ട​ക​ര​മാ​ണ്. അ​ഗ​ളി പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​മ്മ​ണൂ​ർ പ​ന്നി​യൂ​ർ പ​ടി ഭാ​ഗ​ത്തു​ള്ള പാ​ല​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കൈ​വ​രി​യി​ല്ലാ​ത്ത​തി​നാ​ൽ ഈ ​പാ​ല​ത്തി​ൽ നി​ന്ന് ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​റും ഡ്രൈ​വ​റും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ഇ​രു​ന്പ് പൈ​പ്പി​ൽ ത​യ്യാ​റാ​ക്കി​യ കൈ​വരി​യാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ചെ​മ്മ​ണൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ നി​ന്നും 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ്. അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ഈ ​പാ​ലം, മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​മ്മ​ണൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക മാ​ർ​ഗം കൂ​ടി​യാ​ണ്. അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള ചെ​മ്മ​ണ്ണൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ക​വാ​ട​മാ​യ ഈ ​പാ​ലം ഉ​യ​രം കൂ​ട്ടി പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

പാലക്കാട്: ഇന്ന് ​ന​ട​ത്താ​നി​രു​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ, കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ച്ച​താ​യി ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സ് അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.