തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ന​ക​ത്ത് കാ​ട്ടാ​ന​ക​ളും പു​ലി​ക​ളും..!
Tuesday, July 27, 2021 12:32 AM IST
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്
തി​രു​വി​ഴാം​കു​ന്ന് : തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ന​ക​ത്ത് കാ​ട്ടാ​ന​ക​ളും പു​ലി​ക​ളും..! 1972ൽ ​ഫാം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത്.
ക​ര​ടി​യോ​ട് നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് തി​രു​വി​ഴാം​കു​ന്ന് ക​ന്നു​കാ​ലി ഫാം ​ഉ​ള്ള​ത്. ക​ര​ടി​യോ​ട് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങാ​റി​ല്ല.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ​യാ​ണ് ഫാ​മി​ന​ക​ത്ത് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ പ​ത്തി​ല​ധി​കം തെ​ങ്ങു​ക​ളും അ​ൻ​പ​തോ​ളം ക​വു​ങ്ങു​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ൾ ഇ​പ്പോ​ഴും ഫാ​മി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്.
കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ഫാ​മി​ലി​റ​ങ്ങു​ന്ന​ത് ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഫാ​മി​ന് ചു​റ്റു​മു​ള്ള ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​മെ​ന്നും ഭ​യ​മു​ണ്ട്.
തി​രു​വി​ഴാം​കു​ന്ന്, ഇ​ര​ട്ട​വാ​രി, വ​ലി​യ​പാ​റ, മു​റി​യ​ക്ക​ണ്ണി, കോ​ട്ട​ക്കു​ന്ന് കോ​ള​നി തു​ട​ങ്ങി​യ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് കാ​ട്ടാ​ന ഇ​റ​ങ്ങു​മോ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഭ​യം.
കൂ​ടാ​തെ ഫാ​മി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത് തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ റോ​ഡ് മു​റി​ച്ചു ക​ട​ന്നാ​ണ്. ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ത് ഭീ​ഷ​ണി​യാ​ണ്.
മ​ല​യി​ൽ​നി​ന്നും തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ വ​രു​ന്ന ഇ​ട​ങ്ങ​ളി​ൽ നി​ര​വ​ധി റ​ബ്ബ​ർ തോ​ട്ട​ങ്ങ​ൾ ഉ​ണ്ട്. തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ഭീ​ഷ​ണി​യാ​ണ്. ഫാ​മി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചാ​ണ് കാ​ട്ടാ​ന​ക​ളെ​ത്തു​ന്ന​ത്.
ഫാ​മി​ൽ കാ​ട്ടാ​ന​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഈ​ർ​ന്പ​ന പോ​ലു​ള്ള​വ ധാ​ര​ള​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​വ ഇ​വി​ടേ​ക്ക് സ്ഥി​ര​മാ​യി വ​രു​ന്ന​തെ​ന്നാ​ണ് ഇ​തു​മാ​യി അ​റി​വു​ള്ള​വ​ർ പ​റ​യു​ന്ന​ത്.
അ​തി​നാ​ൽ ഫാ​മി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ വ​രു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ഫാ​മി​ന​ക​ത്തു​ള്ള​വ​രു​ടെ യും ​ആ​വ​ശ്യം. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ഫാ​മി​നു​ചു​റ്റും സം​ര​ക്ഷ​ണ​മ​തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.
1972 ൽ ​രൂ​പീ​കൃ​ത​മാ​യ തി​രു​വി​ഴാം​കു​ന്ന് ഫാം ​കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ അ​തി​ന്‍റെ വെ​റ്റ​റി​ന​റി ആ​ന്‍റ് ഫാ​ക്ക​ൽ​റ്റി​യു​ടെ ഭാ​ഗ​മാ​യി ക​ന്നു​കാ​ലി ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു.
രാ​ജ്യ​ത്തെ മി​ക​ച്ച ക​ന്നു​കാ​ലി​ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ ഈ ​കേ​ന്ദ്ര​ത്തി​ന് രാ​ജ്യ​ത്തെ ആ​ദ്യ പൗ​ൾ​ട്രി കോ​ളേ​ജ് എ​ന്ന ഖ്യാ​തി​യു​മു​ണ്ട്. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട തി​രു​വി​ഴാം​കു​ന്ന് ഫാം ​നി​ൽ​ക്കു​ന്ന സ്ഥ​ലം 163 ഹെ​ക്ട​ർ വി​സ്തൃ​തി​യു​ണ്ട്. പു​ൽ​കൃ​ഷി, തെ​ങ്ങ്, ക​വു​ങ്ങ്, ക​ശു​മാ​വ്, അ​ഗ്രോ​ഫോ​റ​സ്ട്രി, കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡ്, വ​നം എ​ന്നി​വ​യെ​ല്ലാം ഇ​തി​ന​ക​ത്തു​ണ്ട്.
ദി​വ​സ​വും 1000 ലി​റ്റ​റോ​ളം പാ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​വി​ടെ അ​തി​രാ​വി​ലെ ക​റ​വ​ക്കാ​ർ​ക്ക് വ​രു​വാ​ന​ട​ക്കം ഇ​പ്പോ​ൾ ഭ​യ​മാ​ണ്. ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ എ​ന്ന​താ​ണ് പ്ര​ശ്നം. ഇ​വി​ടെ​ത്തെ ജീ​വ​ന കാ​ർ​ക്കും, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും, ക​ന്നു​കാ​ലി, കോ​ഴി, മ​റ്റ് ജി​വി​ക​ൾ​ക്കും ഭീ​ക്ഷ​ണി തു​ട​രു​ക​യാ​ണ്.
കാ​ട്ടാ​ന​ക​ൾ​ക്കു പു​റ​മെ പു​ലി ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഫാം ​മേ​ധാ​വി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്ക് ര​ണ്ട് പു​ലി​ക​ൾ ചാ​ടി വീ​ഴു​ന്ന സം​ഭ​വ​മു​ണ്ടാ​യി. ഈ ​പ്ര​ശ്ന​ത്തി​നും അ​ധി​കൃ​ത​ർ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ട്.
ഇ​പ്പോ​ൾ ഫാ​മി​ന​ക​ത്തെ കാ​ട്ടു​പ​ന്നി​ക​ളെ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ളേ​യു​മാ​ണ് ഇ​വ ഇ​ര​യാ​ക്കു​ന്ന​ത്. വ​രും നാ​ളു​ക​ളി​ൽ ഫാ​മി​ലെ പ​ശു, ആ​ട്, കോ​ഴി തു​ട​ങ്ങി​യ​വ​യേ​യും ഇ​വ അ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങും. അ​തി​ന് കാ​ത്തു നി​ൽ​ക്കാ​തെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.