ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി
Thursday, July 29, 2021 12:19 AM IST
ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി.
പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ അ​തൃ​പ്തി​യ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി.
പ്ലാ​ന്‍റി​ൽ ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം നീ​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി​രേ​ഖ ത​യ്യാ​റാ​ക്കി​യ​ത്.
ഓ​ഗ​സ്റ്റ് ആ​റി​നു​ള്ള വാ​ദം കേ​ൾ​ക്ക​ലി​ൽ മാ​ലി​ന്യം നീ​ക്കാ​നു​ള്ള ഈ ​പ​ദ്ധ​തി ന​ഗ​ര​സ​ഭ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ അ​റി​യി​ക്കും.
ഇ​തു​വ​രെ 43 ട​ണ്‍ മാ​ലി​ന്യ​മാ​ണ് പ്ലാ​ന്‍റി​ൽ നി​ന്ന് മാ​റ്റി​യ​ത്. പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യൂ​ണി​റ്റി​ലു​ൾ​പ്പെ​ടെ കെ​ട്ടി​ക്കി​ട​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് ഗ്രീ​ൻ​കേ​ര​ള ക​ന്പ​നി മു​ഖാ​ന്ത​രം നീ​ക്കം ചെ​യ്ത​ത്.
പ്ലാ​ന്‍റി​ലെ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​ണ്. ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്ത​നം​തു​ട​ങ്ങാ​ൻ ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്.
ഒ​പ്പം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക്കി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​രം​തി​രി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
പ്ലാ​ന്‍റി​ലെ മാ​ലി​ന്യം കു​റ​ച്ചു​കൊ​ണ്ടു വ​ന്ന് ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണ​ത്തി​ലേ​ക്ക് മാ​റാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​ക​ൾ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ലും അ​വ​ത​രി​പ്പി​ക്കും.