മ​നോ​ഹ​രി​യാ​യി അ​ന​ങ്ങ​ൻ​മ​ല
Thursday, July 29, 2021 11:59 PM IST
ഒ​റ്റ​പ്പാ​ലം: മ​ഴ​യു​ടെ മാ​സ്മ​രി​ക​ത​യും പ​ച്ച​പ്പ​ണി​ഞ്ഞ കു​ന്നു​ക​ളും മ​നോ​ഹ​രി​യാ​ക്കു​ക​യാ​ണ് അ​ന​ങ്ങ​ൻ​മ​ല​യെ.

ഒ​രു​പാ​ട് സി​നി​മ​ക​ൾ​ക്ക് ക​ർ​മ്മ​സാ​ക്ഷി​യാ​യ അ​ന​ങ്ങ​ൻ മ​ല​യു​ടെ സൗ​ന്ദ​ര്യം തേ​ടി വ​റു​തി​യു​ടെ കെ​ട്ട കാ​ല​ത്തും സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു​ണ്ട്.

ഒ​റ്റ​പ്പാ​ലം-​ചെ​ർ​പ്പു​ള​ശ്ശേ​രി റോ​ഡി​ൽ കീ​ഴു​ർ റോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് മേ​ലൂ​ർ റൂ​ട്ടി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടു​റി​സം പ്ര​ദേ​ശ​ത്ത് എ​ത്തും.

താ​ലൂ​ക്കി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന അ​ന​ങ്ങ​ൻ​മ​ല പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും ഇ​ഷ്ട​സ്ഥ​ല​മാ​ണ്.

അ​ന​ങ്ങ​ന്‍റ സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം താ​ഴെ നീ​ണ്ടു​പ​ര​ന്ന് കി​ട​ക്കു​ന്ന വ​യ​ലേ​ല​ക​ളും തോ​ടും ചു​റ്റു​മു​ള്ള ഗ്രാ​മ​ങ്ങ​ളും മ​നം നി​റ​ക്കു​ന്ന കാ​ഴ്ച​വ​ട്ട​ങ്ങ​ളാ​ണ്. അ​ന​ങ്ങ​ൻ മ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കന്മദം അ​ഥ​വാ ശി​ലാ​ജി​ത്ത് ല​ഭി​ക്കു​ന്ന​ത​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

മ​ല​യു​ടെ പാ​റ​പ്പാ​ളി​ക​ൾ​ക്കി​ട​യി​ൽ കി​നി​ഞ്ഞി​റ​ങ്ങു​ന്ന ജെ​ൽ രൂ​പ​ത്തി​ലു​ള്ള വ​സ്തു​വാ​ണ് ക·​ദം. അ​ന​വ​ധി സി​നി​മ​ക​ൾ ഇ​വി​ടെ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ന​ങ്ങ​ന്‍റെ വ​ശ്യ​മ​നോ​ഹാ​രി​ത അ​ഭ്ര​പാ​ളി​ക​ളി​ൽ കാ​ഴ്ച്ച​യു​ടെ മ​നം മ​യ​ക്കു​ന്ന​വ​ശ്യ​സൗ​ന്ദ​ര്യ​മാ​ണ്.

മ​ഴ​ക്കാ​ലം പ​ച്ച​പ​ട്ടു വി​രി​ച്ച അ​ന​ങ്ങ​ൻ മ​ല​യു​ടെ ഹ​രി​ത​ഭം​ഗി വാ​ക്കു​ക​ൾ​ക്കും വ​ർ​ണ്ണ​ന​ക​ൾ​ക്കു മ​പ്പു​റ​മാ​ണ്.

മ​ല​മു​ക​ളി​ൽ നി​ന്നും നോ​ക്കി​യാ​ൻ ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്ന് കി​ട​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ളും ഹ​രി​ത​ഭം​ഗി​ക​ളും മ​തി​വ​രു​വോ​ളം.

വി​വി​ധ ഭാ​ഷാ​ചി​ത്ര​ങ്ങ​ൾ ഇ​വി​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് വ​ന്നി​രു​ന്ന​ത് ഈ ​മു​ക്ത സൗ​ന്ദ​ര്യം തേ​ടി​യാ​ണ്.

ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ അ​ന​ങ്ങ​ൻ​മ​ല​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മ​ല്ലാ, പ്ര​കൃ​തി​സ​നേ​ഹി​ക​ളും ധാ​രാ​ള​മെ​ത്തു​ന്നു​ണ്ട് കാ​റ്റ് കൊ​ള്ളാ​നും ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​നും എ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

വി​ണ്ണി​നെ ചും​ബി​ക്കു​ന്ന അ​ന​ങ്ങ​ന്‍റ ശി​ര​സി​ലൂ​ടെ നൂ​ൽ​മ​ഴ​യാ​യി കാ​ല​വ​ർ​ഷം പെ​യ്തി​റ​ങ്ങു​ന്ന​തും മോ​ഹി​പ്പി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ്. ന​നു​ത്ത ത​ണു​പ്പി​ന്‍റെ മൂ​ടു​പ​ട​മ​ണി​ഞ്ഞ് സാ​ഹ്ന​യാ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന കോ​ട​മ​ഞ്ഞും ഭ്ര​മി​പ്പി​ക്കു​ന്ന കാ​ഴ്ച്ച​വ​ട്ടം ത​ന്നെ.