50 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, July 30, 2021 12:03 AM IST
കോ​യ​ന്പ​ത്തൂ​ർ : പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്നും 50 പ​വ​ൻ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​റു​പ്പ​രാ​യ​ൻ പാ​ള​യം രാ​മ​സ്വാ​മി ന​ഗ​ർ പ്ര​കാ​ശ് (45) ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പീ​ള​മേ​ട് ഇ​ന്ത്യ​ൻ ഓ​യി​ൽ ക​ന്പ​നി​യി​ലെ മാ​നേ​ജ​രാ​യ പ്ര​കാ​ശ് ര​ണ്ടു ദി​വ​സം മു​ൻ​പ് കു​ടും​ബ​സ​മേ​തം നാ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു.
ഇ​ന്നലെ രാ​വി​ലെ മ​ട​ങ്ങി വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ വാ​തി​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 പ​വ​ൻ സ്വ​ർ​ണം, പ​ട്ടു​സാ​രി​ക​ൾ, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​പ്ര​കാ​ശി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പീ​ള​മേ​ട് പോ​ലീ​സ് വി​ര​ല​ട​യാ​ള​മു​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​ക​ൾ ശേ​ഖ​രി​ച്ച് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.