എ​സ്എ​സ്എ​ൽസി വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, August 3, 2021 1:18 AM IST
പാലക്കാട്: ജി​ല്ല​യി​ലെ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ താ​മ​സി​ച്ച് എ​സ്​എ​സ്എ​ൽസി പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന് അ​നു​മോ​ദ​ന യോ​ഗം പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് ക​ലാം പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ജ​യി​ച്ച 78 കു​ട്ടി​ക​ളി​ൽ 11 പേ​ർ​ക്കും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ പ്ല​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ജി​ല്ല​യി​ലെ ന്യാ​യാ​ധി​പ​ൻ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മൊ​ബൈ​ൽ ടാ​ബ്‌ല​റ്റ് ല​ഭ്യ​മാ​ക്കും.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​ മ​റി​യ ജെ​റാ​ൾ​ഡ് അ​ധ്യ​ക്ഷ​നാ​യി.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​സി ഏ​ലി​യാ​മ്മ, എം.​പി ഗോ​വി​ന്ദ​രാ​ജ​ൻ, അ​ഡ്വ. അ​പ​ർ​ണ നാ​രാ​യ​ണ​ൻ, വി.​എ​സ് മു​ഹ​മ്മ​ദ് കാ​സിം, നന്മഫൗ​ണ്ടേ​ഷ​ൻ സിഇ​ഒ സെ​യ്ഫ് മു​ഹ​മ്മ​ദ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ര​മേ​ശ്, മു​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വേ​ണു പു​ഞ്ച​പ്പാ​ടം, പാ​ല​ക്കാ​ട് ഓ​ർ​ഫ​നേ​ജ് മാ​നേ​ജ​ർ ഷ​ഫീ​ർ മു​ഹ​മ​ദ് എന്നിവർ പ്രസംഗിച്ചു.