മംഗലം സിഗ്നൽ ജംഗ്ഷനിൽ പ്രതിമാസം 15 അപകടങ്ങൾ
Thursday, August 5, 2021 12:29 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ഓ​രോ മാ​സ​ത്തി​ലും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ ശ​രാ​ശ​രി പ​തി​ന​ഞ്ചി​ലേ​റെ​യെ​ന്ന് ക​ണ​ക്കു​ക​ൾ.
ചി​ല മാ​സ​ങ്ങ​ളി​ൽ ദി​വ​സം ഒ​ന്ന് എ​ന്ന നി​ല​യി​ലും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കും. കൂ​ടു​ത​ലും ചെ​റി​യ പ​രി​ക്കു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന അ​പ​ക​ട​ങ്ങ​ളാ​യ​തി​നാ​ൽ ഇ​തൊ​ന്നും വ​ലി​യ വാ​ർ​ത്ത​ക​ളാ​കു​ന്നി​ല്ലെ​ന്നു മാ​ത്രം.
വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ നി​ന്നും ബൈ​പാ​സി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലും ഉ​ണ്ടാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​ന് ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സും ച​ര​ക്കുലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ജം​ഗ്ഷ​നി​ലെ റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ വീ​ഴ്ച​ക​ളു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ടോ എ​ന്ന് നോ​ക്കി ജം​ഗ്ഷ​നി​ൽ ക​യ​റി തി​രി​ഞ്ഞു പോ​കാ​ൻ ഇ​വി​ടെ സ്ഥ​ല​മി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ന്യു​ന​ത​യാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ച​ങ്ങ​ല​ക്ക​ണ്ണി​പ്പോ​ലെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഇ​വി​ടെ യു ​ടേ​ണി​നു​ള്ള യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല.
ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ ദി​വ​സ​ങ്ങ​ളി​ൽ പോ​ലും വാ​ഹ​ന തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ പി​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​ള്ള ദി​വ​സ​ങ്ങ​ളി​ലെ തി​ര​ക്ക് പ​റ​യേ​ണ്ട​തി​ല്ല.
ദി​വ​സ​വു​മു​ള്ള വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​യി ചെ​റി​യ അ​പ​ക​ട​ങ്ങ​ളാ​യി മാ​റു​ന്നെ​ന്നത് ആശ്വാസ കരമാണ്.
ചെ​റി​യൊ​രു അ​ശ്ര​ദ്ധ മ​തി ഇ​വി​ടെ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കും. റോ​ഡ് മ​ധ്യ​ത്തി​ലെ ഡി​വൈ​ഡ​റു​ക​ളി​ലെ ചെ​ടി​ക​ൾ, അ​ശ്ര​ദ്ധ​മാ​യി വയ്​ക്കു​ന്ന ബോ​ർ​ഡു​ക​ൾ, പാ​ത​യോ​ര​ത്തെ വാ​ഹ​ന പാ​ർ​ക്കിം​ഗ്, മു​ന്ന​റി​യി​പ്പു​ക​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ വ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്​ക്കു​ന്നു​ണ്ട്.