അന്പലപ്പാറ പഞ്ചായത്തിന്‍റെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Thursday, August 5, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മീ​റ്റ്ന​യി​ലെ ജ​ല അ​തോ​റി​റ്റി ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് കോ​ന്പൗ​ണ്ടി​ൽ സ്ഥാ​പി​ക്കു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ നി​ർ​മാ​ണ​മാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​യാ​ണ് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് അ​ന്പ​ല​പ്പാ​റ​യി​ലേ​ക്കും വെ​ള്ള​മെ​ത്തു​ന്ന​ത്. ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നേ​രി​ട്ട് ജ​ലം വി​ത​ര​ണം ന​ട​ത്താ​നാ​കും. ഫി​ൽ​ട്ട​ർ ഹൗ​സ്, ക്ലാ​രി ഫ​യ​ർ, പൈ​പ്പ്, മോ​ട്ടോ​ർ സ്ഥാ​പി​ക്ക​ൽ, വ​യ​റിം​ഗ എ​ന്നി​വ പൂ​ർ​ത്തി​യാ​യി. കെ​ട്ടി​ട​ത്തി​ൽ ടൈ​ലി​ടു​ന്ന പ​ണി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ത​ട​യ​ണ​യി​ൽ നി​ന്ന് നേ​രി​ട്ട് വെ​ള്ള​മെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ക്ലാ​രി​ഫ​യ​ർ.
ഇ​തി​ൽ​നി​ന്ന് വെ​ള്ളം ഫി​ൽ​ട്ട​ർ ഹൗ​സി​ലേ​ക്കെ​ത്തും. വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചാ​ണ് ഇ​വി​ടെ​നി​ന്ന് വി​ത​ര​ണം ചെ​യ്യു​ക. പ്ര​തി​ദി​നം അ​ന്പ​ത് ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ശേ​ഖ​രി​ക്കാ​നാ​വും. 650 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പ്ര​തി​ദി​നം പ്ലാ​ന്‍റ് വ​ഴി ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​നും ക​ഴി​യും. കി​ഫ്ബി​യി​ൽ നി​ന്നു​ള്ള 11.14 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക​ട​ന്പൂ​രി​ലെ 12 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​തി​ലേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​വും നി​റ​ച്ചു. ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്ന് ക​ട​ന്പൂ​രി​ലെ ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​ൻ വ​ലി​ക്കു​ന്ന പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലു​ട നീ​ളം ജ​ല​വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ​ണി​യും തു​ട​ങ്ങി​യി​ട്ടു​ണ്ട്.