യു​വ​ക​വി ആ​ർ.​കെ. അ​ട്ട​പ്പാ​ടി​യെ അ​നു​മോ​ദി​ച്ചു
Thursday, August 5, 2021 12:33 AM IST
അ​ഗ​ളി : ഡോ. ​ഷാ​ന​വാ​സ് മേ​മ്മോ​റി​യ​ൽ റീ​ഡിം​ഗ് കോ​ർ​ണ​റി​ന്‍റെ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് യു​വ​ക​വി ആ​ർ.​കെ.​ അ​ട്ട​പ്പാ​ടി​യെ ആ​ദ​രി​ച്ചു.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മോ​ദ​ന ഫ​ല​കം അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഹെ​ൽ​ത്ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ പ്ര​ഭു​ദാ​സ് യു​വ ക​വി​ക്ക് കൈ​മാ​റി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ നാ​രാ​യ​ണ​ദാ​സ്, സെ​ക്ര​ട്ട​റി പി.​എ​ൻ.​ മോ​ഹ​ന​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എ​സ്.​എ​സ്. കാ​ളി​സ്വ​ാമി, ഡോ.​ ഷാ​ന​വാ​സ് മെ​മ്മോ​റി​യ​ൽ റീ​ഡിം​ഗ് കോ​ർ​ണ​ർ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി നി​ഖി​ൽ എം. ഇ​സെ​ഡ്, ഹെ​ഡ് ന​ഴ്സ്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലാ​ബ് ഇ​ൻ ചാ​ർ​ജ് റോ​ഷ​ൻ ന​ന്ദി അ​റി​യി​ച്ചു.