മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങാത്തതിൽ ശ്രാ​ദ്ധബ​ലി സമരം
Thursday, August 5, 2021 12:33 AM IST
പാ​ല​ക്കാ​ട് : പു​ന​ർ നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി പൊ​ളി​ച്ചി​ട്ട പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം ഇ​തു​വ​രെ​യും തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. മൂ​ന്നാം ശ്രാ​ദ്ധ ബ​ലി ന​ട​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി വേ​റി​ട്ടൊ​രു സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന ശ്രാ​ദ്ധ ബ​ലി ക​ർ​മ​ത്തി​ന് ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ പ്ര​സംഗിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​ സ​തീ​ഷ്, കെ.​ആ​ർ. ശ​ര​രാ​ജ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, സി.​ നി​ഖി​ൽ, നാ​സ​ർ ഹു​സൈ​ൻ, ജ​വ​ഹ​ർ രാ​ജ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം പ​ങ്കെ​ടു​ത്തു.

പിഎ​സ്‌സി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച്

പാ​ല​ക്കാ​ട് : വിവിധ റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​തി​യാ​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി ഉ​ദ്യോ​ഗാ​ർ​ഥി വ​ഞ്ച​ന അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നേതാക്കൾ അ​റി​യി​ച്ചു.​
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ണന്‍റ് ടി​.എ​ച്ച്. ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​സീ​ർ മു​ണ്ട്രോ​ട്ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി. ​വി​ഷ്ണു, മി​ൻ​ഹാ​സ് കൊ​ട്ടി​യി​യി​ൽ, എ​ൻ ജി​തേ​ഷ്, കെ. ​പ്രി​യ​ങ്ക, എ​സ്.​ സു​രേ​ഷ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ടു​മാ​രാ​യ കെ.​ സ​ദാം​ഹു​സൈ​ൻ, ര​തീ​ഷ് ത​സ്രാ​ക്ക്, ഷ​ഫീ​ഖ് അ​ത്തി​ക്കോ​ട്, ഇ.​കെ. ജ​സീ​ൽ, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, ഇ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ എ​സ് സി ഓ​ഫീ​സി​നു​മു​ന്നി​ൽ റീ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​യ​ത്