സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇ​ന്നും നാ​ളെ​യും
Thursday, September 23, 2021 12:14 AM IST
പാലക്കാട്: സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഗ​വ.​ഗ​സ്റ്റ് ഹൗ​സി​ൽ രാ​വി​ലെ 10 മു​ത​ൽ സി​റ്റിം​ഗ് ന​ട​ത്തും. സി​റ്റിം​ഗി​ൽ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് (റി​ട്ട.) കെ.​അ​ബ്ര​ഹാം മാ​ത്യു​വും ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. പ്ര​സ്തു​ത തീ​യ​തി​ക​ളി​ൽ സി​റ്റിം​ഗി​ന് എ​ത്തു​ന്ന​തി​ന് അ​പേ​ക്ഷ​ക​ർ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.
ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ ധ​ന​കാ​ര്യ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പാ വി​വ​ര​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും ത​ർ​ക്കം ഉ​ണ്ടെ​ങ്കി​ൽ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം കൃ​ത്യ​സ​മ​യ​ത്ത് എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. സി​റ്റിം​ഗി​ന് എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ്19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.