ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ: അ​പേ​ക്ഷി​ക്കാം
Sunday, September 26, 2021 12:51 AM IST
പാലക്കാട്: പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന പെ​ർ​ഡ്രോ​പ്പ് മോ​ർ​ക്രോ​പ് പ​ദ്ധ​തി മു​ഖേ​ന സൂ​ക്ഷ്മ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ​ബ്സി​ഡി​യോ​ടു​കൂ​ടി സ്ഥാ​പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നൂ​ത​ന ജ​ല​സേ​ച​ന രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ജ​ല ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, ഉ​യ​ർ​ന്ന ഉ​ത്പാ​ദ​നം ഉ​റ​പ്പാ​ക്കു​ക, ജ​ല​സേ​ച​ന​ത്തോ​ടൊ​പ്പം വ​ള​പ്ര​യോ​ഗം ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഉ​യ​ർ​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​യി​ലൂ​ടെ ഡ്രി​പ്പ്, സ്പ്രി​ങ്ക്ള​ർ എ​ന്നീ ആ​ധു​നി​ക ജ​ല​സേ​ച​ന രീ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി ചെ​ല​വി​ന് അ​നു​വ​ദ​നീ​യ തു​ക​യു​ടെ 80 ശ​ത​മാ​ന​വും മ​റ്റു​ള്ള ക​ർ​ഷ​ക​ർ​ക്ക് 70 ശ​ത​മാ​ന​വും നി​ബ​ന്ധ​ന​ക​ളോ​ടെ ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും സ​മീ​പ​മു​ള്ള കൃ​ഷി​ഭ​വ​നു​ക​ളി​ലും ല​ഭി​ക്കും. ഫോ​ണ്‍: 9383471479, 9744566052, 9400871570.