സാ​മൂ​ഹ്യ സ്പ​ർ​ധ ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം ഖേ​ദ​ക​രം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Sunday, September 26, 2021 12:51 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ത​ന്‍റെ രൂ​പ​ത​യി​ലെ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ദൈ​വ​ജ​ന​ത്തി​നു ന​ല്കി​യ ചി​ല മു​ന്ന​റി​യി​പ്പു​ക​ളു​ടെ പേ​രി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന ജ​ന​റ​ൽ ബോ​ഡി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള​ത് സ​ത്യ​മാ​യി​രി​ക്കെ ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ബി​ഷ​പ് ത​ന്‍റെ അ​ജ​ഗ​ണ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ല്കി​യ​തി​ൽ ഒ​രു അ​പാ​ക​ത​യു​മി​ല്ലെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ വ്യ​ക്ത​മാ​ക്കി.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബാ​ബു പ്രാ​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മി മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും അ​ല​ക്സ് പു​ന്ന​ക്കോ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.