അ​ട്ട​പ്പാ​ടി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ശ​ല്യം കു​റ​യ്ക്കാ​ൻ ച​ക്ക​യും മാ​ങ്ങ​യും സം​ഭ​രി​ക്കും: ജി​ല്ലാ വി​ക​സ​ന സ​മി​തി
Sunday, September 26, 2021 12:51 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ശ​ല്യം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത​ത് സീ​സ​ണു​ക​ളി​ൽ ച​ക്ക​യും മാ​ങ്ങ​യും ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി സം​ഭ​രി​ക്കാ​ൻ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
ച​ക്ക​പ്പ​ഴ​ത്തി​ന്‍റെ​യും മാ​ന്പ​ഴ​ത്തി​ന്‍റെ​യും മ​ണ​മാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ​ഴു​ക്കു​ന്ന​തി​നു മു​ൻ​പേ ച​ക്ക​യും മാ​ങ്ങ​യും സം​ഭ​രി​ക്കു​ക വ​ഴി ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ഇ​തി​ലൂ​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി കാ​ടു​ക​ളി​ലേ​യ്ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് ഡി.​എ​ഫ്.​ഒ അ​റി​യി​ച്ചു. ആ​ന​ശ​ല്യ​മു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ പഞ്ചായത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാ ഭാ​ഗ​ത്തും സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
മു​ത​ല​മ​ട ച​പ്പ​ക്കാ​ട് കോ​ള​നി​യി​ലെ ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡ്, പോ​ലീ​സ്, വ​നം​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ൽ എ​സ്പി അ​റി​യി​ച്ചു. അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.
സ​മീ​പ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​റ്റും തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ 60,000 പി​ന്നി​ട്ട​താ​യും ഇ​തു​വ​രെ 323 ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ച​താ​യും പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ​കു​മാ​രി അ​റി​യി​ച്ചു. നെ​ല്ല് സം​ഭ​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. മി​ല്ലു​കാ​രു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തു പ്ര​കാ​രം മി​ല്ലു​ട​മ​ക​ൾ സ​പ്ലൈ​കോ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു തു​ട​ങ്ങി. കൊ​യ്ത്ത് ന​ട​ക്കു​ന്ന മു​റ​യ്ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഭ​ര​ണം ന​ട​ത്തു​മെ​ന്നും പി.​എം.​ഒ അ​റി​യി​ച്ചു.
ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലെ 7611 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ജി​ല്ലാ കോ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. 8076 വീ​ടു​ക​ൾ​ക്കാ​ണ് എ​ഗ്രി​മെ​ന്‍റ് വെ​ച്ചി​രു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ഗ്രി​മെ​ന്‍റ് വെ​ച്ച 13060 വീ​ടു​ക​ളി​ൽ 12,134 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ച്ചു. വീ​ടും സ്ഥ​ല​വും ഇ​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് വെ​ച്ച് ന​ൽ​കു​ന്ന മൂ​ന്നാം ഘ​ട്ട പ​ദ്ധ​തി​യി​ൽ സ്വ​ന്തം നി​ല​യ്ക്കോ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന​യോ ഭൂ​മി ആ​ർ​ജ്ജി​ച്ചെ​ടു​ത്ത 1295 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 517 പേ​രു​ടെ വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യും ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത​കേ​ര​ളം പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ കെ. ​ബാ​ബു, കെ.​ഡി. പ്ര​സേ​ന​ൻ, അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, ര​മ്യ ഹ​രി​ദാ​സ് എം.​പി.​യു​ടെ പ്ര​തി​നി​ധി പി.​മാ​ധ​വ​ൻ, ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, എ.​ഡി.​എം കെ. ​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, വി​വി​ധ വ​കു​പ്പ് ജി​ല്ലാ മേ​ധാ​വി​ക​ൾ, വി​വി​ധ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.