സൂചനാ ബോർഡിൽ നിറയെ വിനോദം: ഉള്ളിലെത്തിയാൽ സ്ഥിതി ദയനീയം
Sunday, September 26, 2021 12:51 AM IST
മം​ഗ​ലം​ഡാം: സൂ​ച​നാ ബോ​ർ​ഡ് ക​ണ്ടാ​ൽ മം​ഗ​ലം​ഡാം കാ​ണാ​നെ​ത്തു​ന്ന കു​ട്ടി​ക​ളെ​ല്ലാം സ​ന്തോ​ഷ​ത്താ​ൽ തു​ള്ളി​ച്ചാ​ടും. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ക​ളി​സ്ഥ​ലം, സാ​ഹ​സി​ക ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ, റോ​പ്പ് വേ, ബാ​ല​ൻ​സിം​ഗ് ബ്രി​ഡ്ജ്, ടീ​സ്റ്റാ​ൾ, വ്യൂ ​പോ​യി​ന്‍റ് തു​ട​ങ്ങി വ​ലി​യ ഉ​ദ്യാ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ബോ​ർ​ഡു​ക​ളാ​ണ് മം​ഗ​ലം​ഡാ​മി​ന്‍റെ ഉ​ദ്യാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ ഇ​തെ​ല്ലാം ബോ​ർ​ഡി​ൽ മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന് അ​റി​യു​ന്പോ​ൾ പ്ര​വേ​ശ​ന പാ​സ് എ​ടു​ത്ത് അ​ക​ത്തു ക​ട​ക്കു​ന്ന​വ​ർ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. ഇ​വി​ടു​ത്തെ സ്ഥി​ര​വും താ​ൽ​ക്കാ​ലി​ക​വു​മാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തെ​ല്ലാം കേ​ട്ട് പ​രി​ചി​ത​മാ​യ​തി​നാ​ൽ അ​വ​ർ അ​ത്ര ഗൗ​ര​വ​ത്തോ​ടെ കാ​ണി​ല്ല. എ​ല്ലാം ത​ല​കു​നി​ച്ചി​രു​ന്നു കേ​ട്ടു​കൊ​ള്ളും.

അ​ഞ്ച് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച ഉ​ദ്യാ​നം ഇ​പ്പോ​ഴും സ​ന്ദ​ർ​ശ​ക​ർ​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്നി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് ത​ന്നെ സം​ശ​യ​മാ​ണ്. സാ​ഹ​സി​ക പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ ക​യ​റി അ​പ​ക​ടം ഉ​ണ്ടാ​കു​മോ എ​ന്ന പേ​ടി​യാ​ണ് പാ​ർ​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​ൽ നി​ന്നും അ​ധി​കൃ​ത​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. കോ​ടി​ക​ളു​ടെ ഫ​ണ്ട് പാ​ഴാ​യി എ​ന്ന​ത​ല്ലാ​തെ അ​വി​ടെ എ​ന്തെ​ല്ലാം ചെ​യ്തു എ​ന്ന് കാ​ണു​വാ​ൻ പോ​ലും സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്നി​ല്ല. പ​ണം പാ​ഴാ​യ​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു പ​രി​ശോ​ധ​ന​ക​ളോ അ​ന്വേ​ഷ​ണ​മോ ഇ​ല്ല എ​ന്ന​താ​ണ് ഏ​റെ വി​ചി​ത്ര​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 22നാ​ണ് ഉ​ദ്യാ​ന ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത്.

ഉ​ദ്ഘാ​ട​ന യോ​ഗം പോ​ലും സ്ഥ​ല​ത്ത് ന​ട​ത്താ​തെ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത് മ​റ്റൊ​രു സ്ഥ​ല​ത്താ​യി​രു​ന്നു. വ​ൻ അ​ഴി​മ​തി ഇ​തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണെ​ങ്കി​ലും എ​ല്ലാ​വ​രും മൗ​ന​ത്തി​ലാ​ണ്. ഇ​തി​നു​മു​ന്പ് 4.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ളൈ​ല്ലാം ഇ​പ്പോ​ൾ ത​ക​ർ​ന്നു ന​ശി​ച്ചു. ഒ​ന്നി​നും ദീ​ർ​ഘാ​യു​സി​ല്ല. മം​ഗ​ലം​ഡാം കാ​ണാ​ൻ വ​രു​ന്ന​വ​ർ കു​ടി​വെ​ള്ളം ക​രു​തി​യി​ല്ലെ​ങ്കി​ൽ ന​ട​ന്ന് വ​ല​യും അ​ത്ര ദ​യ​നീ​യ​മാ​ണ് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചെ​ന്ന് പ​റ​യു​ന്ന ഡാ​മി​ന്‍റെ സ്ഥി​തി.