ശ​ല്യ​ക്കാ​രാ​യ മൂ​ന്നു കാ​ട്ടു​പ​ന്നി​ക​ളെ റൈഫിൾസ് ടീം വെ​ടി​വ​ച്ചു കൊ​ന്നു
Sunday, September 26, 2021 11:08 PM IST
കൊ​ല്ല​ങ്കോ​ട് : വി​ള​ഞ്ഞ വ​യ​ലി​ൽ പ​ന്നി​ക്കു​ട്ടം ഉ​ഴു​തു ന​ശി​പ്പി​ക്കു​ന്ന​താ​യ പ​രാ​തി​യി​ൽ വ​നം​വ​കു​പ്പു അ​ധി​കൃ​ത​ർ മൂ​ന്നെ​ണ്ണ​ത്തെ വെ​ടി​വ​ച്ചു കൊ​ന്നു. പ​ന​ങ്ങാ​ട്ടി​രി ജോ​സി​ന്‍റെ വ​യ​ലി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കൊ​ല്ല​ങ്കോ​ട് റെ​യ്ഞ്ച് ഓ​ഫീ​സ​റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നു ജി​ല്ലാ റൈ​ഫി​ൾ ടീം ​അം​ഗ​ങ്ങ​ളാ​ണ് പ​ന്നി​ക​ളെ കൊ​ന്ന​ത്. പ
്ര​ദേ​ശ​ത്തെ ലൈ​സ​ൻ​സു​ള്ള ക​ർ​ഷ​ക​ന്‍റെ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​വെ​ച്ച​ത്. വ​നം​പാ​ല​ക​ർ ച​ത്ത പ​ന്നി​ക​ളെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സം​സ്ക്കാ​രം ന​ട​ത്തി.

മ​ല​യോ​ര പ്ര​ദേ​ശ​മാ​യ പ​ന​ങ്ങാ​ട്ടി​രി കൊ​ളു​ന്പ്, മം​ഗ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ക്കു​ട്ടം കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ വ​ഴി​യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​യി​രു​ന്നു. റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും ന​ട​ന്നു​വ​രു​ന്ന​വ​രു​മാ​ണ് പ​ന്നി​ക്കു മു​ന്നി​ൽ അ​ക​പ്പെ​ടു​ന്ന​ത്. കാ​ൽ​ന​ട​ക്കാ​ർ പ​ന്നി​യെ ക​ണ്ടാ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

റോ​ഡു​വ​ക്ക​ത്ത് വ​ള​ർ​ന്ന പാ​ഴ്ച്ചെ​ടി​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന പ​ന്നി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തി​യാ​ൽ കു​ത്തി വീ​ഴ്ത്തു​ക​യാ​ണ്.

സ​മ​യോ​ചി​ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​യാ​ൾ​ക്ക് ജീ​വ​ഹാ​നി​വ​രെ ഉ​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ആ​ന​മാ​റി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ത്തി​ലേ​ക്ക് വ​ന്ന ആ​ളെ വ​ലി​പ്പം കൂ​ടി​യ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൻ മ​ധ്യ​വ​യ​സ്ക്ക​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പു​ല​ർ​ച്ചെ ആ​റു മ​ണി​ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ പ​ക​ൽ സ​മ​യ​ത്തു പോ​ലും പ​ന്നി​ക​ൾ വി​ഹ​രി​ക്കു​ന്ന​തു നാ​ട്ടു​കാ​ർ​ക്ക് ഭീ​തി​ജ​ന​ക​മാ​യി​ട്ടു​ണ്ട്.