നാ​ഥ​നി​ല്ലാ​ക്ക​ള​രിയായി ഒ​റ്റ​പ്പാ​ലം​ താ​ലൂ​ക്ക് ആ​ശു​പ​ത്രി
Monday, September 27, 2021 11:24 PM IST
ഒ​റ്റ​പ്പാ​ലം​: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി നാ​ഥ​നി​ല്ലാ​ക്ക​ള​രിയായെന്ന് ആക്ഷേപം. നൂ​റുക​ണ​ക്കി​നു രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആശു​പ​ത്രി​യാ​ണ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​ക്കു തു​ല്യ​മാ​യ​ത്.
നി​ത്യവും കോ​വി​ഡ് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടി​ല്ലാ​താ​യി​ട്ടു നാ​ലു​മാ​സം ക​ഴി​ഞ്ഞു. പു​തി​യ നി​യ​മ​ന​ത്തി​ന് ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും സൂ​പ്ര​ണ്ട് ചു​മ​ത​ല​യേ​റ്റി ട്ടുമില്ല. പുതിയ സൂ​പ്ര​ണ്ടി​ന് ഇ​വി​ടേ​ക്കു വ​രാ​ൻ താ​ൽ​പ​ര്യ​മി​ല്ല​ന്നും ഇ​വ​ർ മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റ​ത്തി​നു ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.
ഇ​വി​ടെ സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ. ​താ​ജ് പോ​ൾ പ​ന​യ്ക്ക​ൽ മേ​യ് മാ​സ​ത്തി​ൽ സ്ഥ​ലം​മാ​റ്റ​മാ​യി പോ​യ​ശേ​ഷം ഇ​തു​വ​രെ നി​യ​മ​നം ന​ട​ത്തി​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​നാ​യ ഡോ. ​ടി.​ജി. നി​ഷാ​ദി​നു താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്ക​യാ​യി​രു​ന്നു.
ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ. ​വി.​എ​സ്. ശ​ബ്ന​യെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി നി​യ​മി​ച്ചു​കൊ​ണ്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കിയിരുന്നു. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​യി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല.
പാ​ല​ക്കാ​ട് ജി​ല്ലാ​ ആശു​പ​ത്രി പൂ​ർ​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സ​യാ​യ​തോ​ടെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആശു​പ​ത്രി​യി​ലേ​ക്കാ​ണ് പാ​ല​ക്കാ​ട്ടെ​യും മ​റ്റു താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രോ​ഗി​ക​ളെ കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ളും കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്നു​ണ്ട്.
സൂ​പ്ര​ണ്ടി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള ഡോ. ​നി​ഷാ​ദാ​ണ് ആ​ശു​പ​ത്രി​യി​ലെ ആ​കെ​യു​ള്ള സ​ർ​ജ​നും. ജി​ല്ല​യി​ലെ ര​ണ്ടാം​ത​ല കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളജി​ന്‍റെ​യും ചു​മ​ത​ല സൂ​പ്ര​ണ്ടി​നാ​ണ്.
താ​ലൂ​ക്കി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ ചു​മ​ത​ല​യു​ള്ള ത​സ്തി​ക​യി​ലു​മാ​ണ് ഇ​പ്പോ​ൾ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യു​ള്ള​ത്.