അസുഖബാധിതനായ പുലിക്കുട്ടിയെ വിദ്ഗധ ചികിത്സയ്ക്കായി മാറ്റി
Wednesday, October 13, 2021 12:28 AM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ പി​ടി​കൂ​ടി​യ അ​സു​ഖ​ബാ​ധി​ത​നാ​യി പു​ലി​ക്കു​ട്ടി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി മാ​നാ​ന്പ​ള്ളി വ​ന​മേ​ഖ​ല​യി​ലേ​ക്കു മാ​റ്റി.
പ​തി​മൂ​ന്നു ദി​വ​സം മു​ന്പ് വാ​ൽ​പ്പാ​റ മു​ടീ​സ് എ​സ്റേ​റ്റി​ൽ നി​ന്നും പി​ടി​കൂ​ടി​യ 8 മാ​സം പ്രാ​യ​മു​ള്ള പു​ലി​ക്കു​ട്ടി​യെ ആ​ണ് ചി​കി​ത്സാ​ർ​ത്ഥം മാ​റ്റി​യ​ത്.
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ പു​ലി​ക്കു​ട്ടി​ക്ക് മൃ​ഗ​ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു.​
സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ പു​ലി​ക്ക് സാ​ധി​ക്കാ​ത്ത​തി​നാ​ൽ വ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ ചി​കി​ത്സ ന​ൽ​കൂ​ന്ന​തി​നാ​യാ​ണ് വ​ലി​യ ഇ​രു​ന്പു കൂ​ട്ടി​ലാ​ക്കി മാ​നാ​ന്പ​ള്ളി​യി​ലെ​ത്തി​ച്ച​ത്.