മീ​റ്റ് ദി ​മി​നി​സ്റ്റ​ർ അ​ദാ​ല​ത്ത്: പ​രി​ഹ​രി​ച്ചതു 42 പ​രാ​തി​ക​ൾ
Thursday, October 14, 2021 12:20 AM IST
പാലക്കാട് : വ്യ​വ​സാ​യി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മീ​റ്റ് ദി ​മി​നി​സ്റ്റ​ർ ര​ണ്ടാം ഘ​ട്ട അ​ദാ​ല​ത്തി​ൽ 42 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു.
വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ. ​പി. എം ​മു​ഹ​മ്മ​ദ് ഹ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഭൂ​മി, ബാ​ങ്ക് സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.
ഭൂ​മി​യു​ടെ ല​ഭ്യ​ത കു​റ​വ് മൂ​ലം വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ത​ട​സ്‌​സ​മു​ണ്ടെ​ങ്കി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ​രാ​തി​ക​ളി​ൽ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കു​ക​യും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്ത​തി​നു പു​റ​മേ പ്ര​തി​സ​ന്ധി​യി​ലാ​യ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തു​ക ലോ​ണ്‍ അ​നു​വ​ദി​ക്കാ​നും അ​ദാ​ല​ത്തി​ൽ തീ​രു​മാ​ന​മാ​യി.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ നി​ഷ്ക്രി​യ ആ​സ്തി​യാ​യ ലോ​ണു​ക​ളി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ അ​ക്കൗ​ണ്ടു​ക​ളാ​ക്കി മാ​റ്റാ​നും വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്ക് വ്യ​വ​സാ​യം തു​ട​രാ​നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ദാ​ല​ത്തി​ൽ ന​ട​ത്തി.
കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ൽ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് സം​രം​ഭ​ക​ർ​ക്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ബാ​ങ്കു​ക​ളി​ൽ നി​ന്നും എ​ടു​ത്ത വാ​യ്പ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ തി​രി​ച്ച​ട​യ്ക്കാ​ത്ത​തു മൂ​ലം പ​ല​രു​ടെ​യും വാ​യ്പ മു​ട​ങ്ങി​യി​രു​ന്നു.
കോ​വി​ഡി​ന് ശേ​ഷം വീ​ണ്ടും വ്യ​വ​സാ​യ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ തി​രി​ച്ച​ട​വ് ആ​രം​ഭി​ച്ച വാ​യ്പ​ക​ൾ ബാ​ങ്കു​ക​ളി​ൽ നി​ന്നു കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.
വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ അ​നു​വ​ദി​ച്ച ഭൂ​മി മാ​റ്റി മ​റ്റൊ​രു ഭൂ​മി അ​നു​വ​ദി​ക്കു​ക, ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, വ്യ​വ​സാ​യം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ ഭൂ​മി അ​നു​വ​ദി​ക്കു​ക, അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന ഭൂ​മി​യു​ടെ സ്ഥ​ല വി​ല​യി​ലു​ള്ള വ്യ​ത്യാ​സ​വും പ്രോ​സ​സി​ങ് ഫീ​സും ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ക എ​ന്നീ പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ചു.
ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ നി​ർ​മ്മി​ക്കാ​നും ന​വീ​ക​രി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ഹൈ ​കോ​ട​തി​യി​ലെ സ്പെ​ഷ്യ​ൽ ഗ​വ. പ്ലീ​ഡ​ർ പി. ​സ​ന്തോ​ഷ്കു​മാ​ർ, വ്യ​വ​സാ​യ വാ​ണി​ജ്യ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സി​മി.​സി.​എ​സ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ഗി​രീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.