ജി​ല്ല​യി​ൽ ഇ​തു​വ​രെ സം​ഭ​രി​ച്ച​ത് 22,12, 888 കി​ലോ നെ​ല്ല്
Thursday, October 14, 2021 12:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്തു ക​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സ​പ്ലൈ​കോ മു​ഖേ​ന ഇ​തു​വ​രെ സം​ഭ​രി​ച്ച​ത് 22,12, 888 കി​ലോ നെ​ല്ല്.
ജി​ല്ല​യി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കൊ​യ്ത്താ​രം​ഭി​ച്ചി​ട്ടു​ണ്ട്. 432 പാ​ട​ങ്ങ​ളാ​ണ് ഇ​തു​വ​രെ മി​ല്ലു​കാ​ർ​ക്ക് അ​നു​വ​ദി​ച്ച​ത്. മി​ല്ല് അ​നു​വ​ദി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ത​ന്നെ ന​ട​ക്കു​ന്നു​ണ്ട്.
നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​രു​ന്ന നെ​ല്ല് വി​ൽ​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ സി. ​മു​കു​ന്ദ​കു​മാ​ർ അ​റി​യി​ച്ചു.
സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച​ത​ല്ലാ​ത്ത നെ​ല്ല് വി​റ്റ​ഴി​ക്കാ​ൻ ചി​ല​ർ കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തെ സ​ത്യ​വാ​ങ്മൂ​ല​ത്തി​നെ​തി​രാ​ണ്.
ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണ​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും പി.​എം.​ഒ അ​റി​യി​ച്ചു.
ര​ജി​സ്റ്റ​ർ ചെ​യ്ത​ത്
61, 884 ക​ർ​ഷ​ക​ർ
ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 61, 884 ക​ർ​ഷ​ക​ർ. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
26,652 പേ​ർ. ചി​റ്റൂ​ർ 18,906, പാ​ല​ക്കാ​ട് 14,164, ഒ​റ്റ​പ്പാ​ലം 15,31, പ​ട്ടാ​ന്പി 621, മ​ണ്ണാ​ർ​ക്കാ​ട് 10 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ ക​ണ​ക്കു​ക​ൾ.
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണ​ത്തി​നാ​യി ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 61, 385 ക​ർ​ഷ​ക​രാ​ണ്.
സ​പ്ലൈ​കോ മു​ഖേ​ന​യു​ള്ള നെ​ല്ലു സം​ഭ​ര​ണ പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു വ​രെ ക​ർ​ഷ​ക​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ം.