മംഗലംഡാം ഉദ്യാനം അടഞ്ഞുതന്നെ; നിരാശയോടെ സഞ്ചാരികൾ
Saturday, October 16, 2021 12:30 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം ഡാം ​കാ​ണാ​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ തി​രി​ച്ചു​പോ​കു​ന്ന​ത് അ​ധി​കൃ​ത​രെ പ​ഴി​ച്ചും രോ​ഷ പ്ര​ക​ട​നം ന​ട​ത്തി​യും. പ്ര​വേ​ശ​ന ഫീ​സ് ന​ൽ​കി അ​ക​ത്തു ക​ട​ന്നാ​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന ഡാം ​അ​ല്ലാ​തെ ഒ​ന്നും കാ​ണാ​നി​ല്ലെ​ന്നാ​ണ് സ​ന്ദ​ർ​ശ​ക​ർ പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളാ​ണ് ഏ​റെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​ത്. 4.76 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​വി​ടെ ഉ​ദ്യാ​ന ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 22നാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത്. ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് ഏ​താ​നും മ​ണി​ക്കൂ​ർ തു​റ​ന്നു ഉ​ദ്യാ​നം പി​ന്നെ അ​ട​ച്ചി​ട്ടു. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് ഏ​തോ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥ​ലം മാ​റി പോ​യ​തി​നാ​ലാ​ണ് ഉ​ദ്യാ​നം തു​റ​ന്നു കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​ത് എ​ന്നാ​ണ്. ഉ​ദ്യാ​നം തു​റ​ന്നു കൊ​ടു​ക്ക​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​വും പു​തി​യ ആ​ൾ ചാ​ർ​ജ് എ​ടു​ക്ക​ലും ത​മ്മി​ലു​ള്ള ബ​ന്ധം ജ​ന​ങ്ങ​ൾ​ക്ക് പി​ടി​കി​ട്ടു​ന്നി​ല്ല. ന​വം​ബ​ർ ഒ​ന്നി​ന് പു​തി​യ ഉ​ദ്യാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. കോ​ടി​ക​ൾ മു​ട​ക്കി ചെ​യ്ത​താ​ണെ​ന്ന് പ​റ​യു​ന്ന പ​ണി​ക​ളെ​ല്ലാം ത​ട്ടി​ക്കൂ​ട്ട് പ​ണി​ക​ളാ​ണെ​ന്ന് ഒ​റ്റ നോ​ട്ട​ത്തി​ൽ ത​ന്നെ ഏ​തൊ​രാ​ൾ​ക്കും മ​ന​സിലാ​കും.
കോ​ടി​ക​ളു​ടെ ഫ​ണ്ട് പാ​ഴാ​യി എ​ന്ന​ത​ല്ലാ​തെ ഡാം ​കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് പു​തി​യ​താ​യി എ​ന്തെ​ങ്കി​ലും കാ​ണാ​നോ ആ​സ്വ​ദി​ക്കാ​നോ ഇ​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഒ​ന്പ​തു​വ​ർ​ഷം മു​ന്പ് 4.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​വി​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. പ​ക്ഷേ, അ​തെ​ല്ലാം യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ല്ലാ​തെ ത​ക​ർ​ന്ന​പ്പോ​ൾ വീ​ണ്ടും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു .കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ സ​വാ​രി, കാ​ള​വ​ണ്ടി യാ​ത്ര, കു​തി​ര​വ​ണ്ടി, ച​ങ്ങാ​ട യാ​ത്ര തു​ട​ങ്ങി ചെ​റി​യ മു​ത​ൽ മു​ട​ക്കി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി സാ​ധ്യ​ത​ക​ൾ മം​ഗ​ലം ഡാ​മി​ലു​ണ്ടെ​ങ്കി​ലും ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.