359 പേ​ർ​ക്ക് കൂടി കോ​വി​ഡ്
Saturday, October 16, 2021 12:30 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 359 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 209 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 143 പേ​ർ, 6 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നും വ​ന്ന ഒ​രാ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 582 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 4608 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 359 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 7.79 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5659 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ 2 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 7 പേ​ർ വ​യ​നാ​ട് ജി​ല്ല​യി​ലും 12 പേ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും 15 പേ​ർ വീ​തം എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും, 17 പേ​ർ കൊ​ല്ലം ജി​ല്ല​യി​ലും 18 പേ​ർ വീ​തം കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും 22 പേ​ർ ക​ണ്ണൂ​ർ ജി​ല്ല​ക​യി​ലും 23 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 81 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 103 പേ​ർ തൃ​ശ്ശൂ​ർ ജി​ല്ല​യി​ലും 235 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.