അ​ട്ട​പ്പാ​ടി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം സി​ഗ്നേ​ച്ച​ർ​ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, October 16, 2021 12:32 AM IST
അ​ഗ​ളി: മ​നോ​ജ് പാ​ലോ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​ഗ്നേ​ച്ച​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ട്ട​പ്പാ​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​രം​ഭി​ച്ചു. സാ​ൻ​ജോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ലി​ബി​ൻ പോ​ൾ അ​ക്ക​ര, അ​രു​ണ്‍ വ​ർ​ഗീ​സ് ത​ട്ടി​ൽ, ജെ​സി ജോ​ർ​ജ്ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സി​എം​ഐ വൈ​ദി​ക​നാ​യ ഫാ​. ബാ​ബു ത​ട്ടി​ലാ​ണ്. പാ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ ന​ട​ന്ന പൂ​ജാ ക​ർ​മ്മ​ത്തി​ൽ ഫാ.​ബാ​ബു ത​ട്ടി​ൽ, ഫാ.​സ​ജു, ആ​സോ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​സ് ത​ട്ടി​ൽ, ഫാ.​ഷി​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളും അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.
ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഷി​ബു​, ബ​ന്നാ​ർ​ഘ​ട്ട​ എ​ന്നീ സി​നി​മ​ക​ളി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​നും നാ​യി​ക ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​നു​മാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ ജീ​പ്പ് ഡ്രൈ​വ​റാ​യ മ​രു​ത് മു​ത്തു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടി​നി ടോം, ​ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ചെ​ന്പി​ൽ അ​ശോ​ക​ൻ, ഷാ​ജു ശ്രീ​ധ​ർ, അ​ഖി​ല, നി​ഖി​ൽ തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ട്ട​പ്പാ​ടി​യി​ലെ ക​ട്ടേ​ക്കാ​ട് ഉൗ​രി​ലെ മൂ​പ്പ​നാ​യ ത​ങ്ക​രാ​ജ് മാ​ഷും മ​റ്റു ഗോ​ത്ര നി​വാ​സി​ക​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ’അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ഞ്ചി​യ​മ്മ​യും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്.
എ​സ.് ലോ​വ​ൽ ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. പ്ര​കൃ​തി​യെ ഉ​ൾ​കൊ​ണ്ട് ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ ആ​യ​തി​നാ​ലാ​ണ് സി​ഗ്നേ​ച്ച​ർ എ​ന്ന പേ​ര് സി​നി​മ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സം​വി​ധാ​യ​ക​ൻ മ​നോ​ജ് പാ​ലോ​ട​ൻ പ​റ​ഞ്ഞു. കാ​ട് വി​ട്ടി​റ​ങ്ങി അ​ട്ട​പ്പാ​ടി​യെ വി​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഒ​റ്റ​യാ​ൻ ഈ ​സി​നി​മ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.
പ്രോ​ജ​ക്ട് ഡി​സൈ​ന​ർ നോ​ബി​ൾ ജേ​ക്ക​ബ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ നി​സാ​ർ മു​ഹ​മ്മ​ദ്, എ​ഡി​റ്റി​ങ് സി​യാ​ൻ ശ്രീ​കാ​ന്ത്, പ്ര​ദീ​പ് രം​ഗ​ൻ,അ​ജ​യ് അ​ന്പ​ല​ത്ത​റ, സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, അ​ജി മ​സ്ക​റ്റ്, പ്ര​വീ​ണ്‍ ഉ​ണ്ണി, വി​നു വി. ​ദേ​വ​ൻ, ശ്യാം ​അ​ന്പാ​ടി, ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​ണ്.