ട്രെയിൻ സർവീസ് പുനരാരംഭിക്കണം
Saturday, October 16, 2021 12:32 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച എ​ല്ലാ പാ​സ​ഞ്ച​ർ /ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപി. പാ​ല​ക്കാ​ട് നി​ന്നും മം​ഗ​ലാ​പു​രം, എ​റ​ണാ​കു​ളം നി​ല​ന്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന നി​ര​വ​ധി ട്രെ​യി​നു​ക​ൾ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ളജു​ക​ൾ തു​ട​ങ്ങി എ​ല്ലാം തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ട്രെ​യി​നു​ക​ൾ പു​ന:​സ്ഥാ​പി​ക്കാ​ത്ത​തു​കൊ​ണ്ട് ദി​ന​വും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്. മ​റ്റു പ​ല റ​യി​ൽ​വെ ഡി​വി​ഷ​നു​ക​ളി​ലും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന:​സ്ഥാ​പി​ച്ചി​ട്ടും പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. അ​തു​പോ​ലെ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ, മു​തി​ർ​ന്ന പൗ​രന്മാ​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ക​ണ്‍​സ​ഷ​ൻ ടി​ക്ക​റ്റ് നി​ര​ക്കും പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് എംപി ആ​വ​ശ്യ​പ്പെ​ട്ടു.