എ​കെ​പി​എ യൂണിറ്റ് സ​മ്മേ​ള​നം
Tuesday, October 19, 2021 12:36 AM IST
ക​ല്ല​ടി​ക്കോ​ട്: ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല്ല​ടി​ക്കോ​ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ന്നു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ മു​ള​യ​ങ്കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് വി​സ്മ​യ അ​ധ്യ​ക്ഷ​നാ​യി. റ​ഹിം തെ​ങ്ക​ര, സു​ധീ​ർ അ​ർ​ച്ച​ന, സു​ജി​ത്ത് പു​ലാ​പ്പ​റ്റ, രാ​ജാ​റാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി സു​ധീ​ർ അ​ർ​ച്ച​ന (പ്ര​സി), രാ​ജാ​റാം (സെ​ക്ര), വി​നീ​ഷ് മെ​മ്മ​റീ​സ് (ഖ​ജ). എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും

മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തി​രു​വി​ഴാം​കു​ന്ന് യൂ​ണി​റ്റ് ദ്വൈ​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തി​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​പി. മു​ഹ​മ്മ​ദ് ബാ​പ്പു​വി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പൂ​ർ​ണ്ണി​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന:​സെ​ക്ര​ട്ട​റി ഷ​മിം ക​രു​വ​ള്ളി വ​ര​ണാ​ധി​കാ​രി​യാ​യ തെര​ഞ്ഞെ​ടു​പ്പി​ൽ 2021-23 വ​ർ​ഷ​ത്തേ​ക്ക് പ്ര​സി​ഡ​ന്‍റാ​യി എം.​പി. മു​ഹ​മ്മ​ദ് ബാ​പ്പു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷാ​ജി​മോ​ൻ, ട്ര​ഷ​റ​ർ കെ.​സി​ദ്ധി​ഖ് എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ, എ​സ്എ​സ്എ​എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ​പ്ല​സ് കി​ട്ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്ക​ൽ എ​ന്നി​വ ന​ട​ത്തി. യൂ​ത്ത് വിം​ങ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​ം തി​രി​കെ ന​ൽ​കി

ആ​ല​ത്തൂ​ർ: ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​വും കാ​ർ​ഡും തി​രി​കെ ന​ൽ​കി വി​ദ്യാ​ർ​ത്ഥി​ക​ൾ മാ​തൃ​ക​യാ​യി. കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് ഉ​ച്ചാ​ർ​കു​ളം ഉ​മ്മ​ർ ഫാ​റൂ​ക്കി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​സി​ൽ (16), ചു​ണ്ട​ക്കാ​ട് ഉ​ച്ചാ​ർ​കു​ളം ജ​യ​ച​ന്ദ്ര​ന്‍റെ മ​ക​ൻ ജി​തി​ൻ (14) എ​ന്നി​വ​രാ​ണ് ആ​ല​ത്തൂ​ർ എ​എ​സ്എം​എം സ്കൂ​ളി​ന്‍റെ മു​ൻ ഭാ​ഗ​ത്തു നി​ന്ന് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ​ണ​വും ചി​ട്ടി ക​ന്പ​നി​യി​ലെ കാ​ർ​ഡും ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച​ത്.
ഇ​രു​വ​രും സൈ​ക്കി​ളി​ൽ ആ​ല​ത്തൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ൾ​ക്ക് ഇ​ത് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വും ആ​ക​ട്ടെ​യെ​ന്നും യ​ഥാ​ർ​ത്ഥ ഉ​ട​മ​സ്ഥ​ന് ഇ​ത് തി​രി​കെ ന​ൽ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.