ഭീതി വിട്ടൊഴിയാതെ ഓ​ടം​തോ​ടും വിആ​ർടിയും! അ​ര​നൂ​റ്റാ​ണ്ടി​നി​ടെ​യുണ്ടായ വ​ലി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ
Thursday, October 21, 2021 11:49 PM IST
മം​ഗ​ലം​ഡാം: അ​തി​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഓ​ടം​തോ​ടും വിആ​ർടി യി​ലു​മു​ണ്ടാ​യ​ത് അ​ര​നൂ​റ്റാ​ണ്ടി​നി​ടെ​യു​ള്ള ഏ​റ്റ​വും വ​ലി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലെ​ന്ന് മ​ല​യോ​ര​വാ​സി​ക​ൾ.

പ​ല വ​ർ​ഷ​ങ്ങ​ളി​ലും മ​ല​യോ​ര​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും ശ​ക്ത​മാ​യ തോ​തി​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​ത് ഇ​താ​ദ്യ​മാ​ണെ​ന്ന് ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട തോ​ട്ടി​ലെ വാ​ക്ക​ണ്ട​ത്തി​ൽ (ഇ​ല​ഞ്ഞി) ബേ​ബി പ​റ​ഞ്ഞു. 1976 മു​ത​ലേ ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ര​നാ​ണ് ബേ​ബി.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ തു​ട​ക്കം ബേ​ബി​യു​ടെ വീ​ടി​നു​മു​ക​ളി​ലെ മ​ല​യി​ലെ പ​ച്ച കാ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. തെ​ങ്ങോ​ളം ഉ​യ​ര​ത്തി​ലാ​ണ് മ​ല​വെ​ള്ളം കു​തി​ച്ചെ​ത്തി​യ​ത്.​ മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യി പ​ന്തി​യി​ല്ലാ​ത്ത മ​ട്ടി​ൽ ഇ​ടി​വെ​ട്ട് കേ​ട്ട​പ്പോ​ൾ ത​ന്നെ വീ​ടു​വി​ട്ടു താ​ഴെ പോ​ക​ണം എ​ന്ന് ക​രു​തി. എ​ന്നാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തു​ള്ളി​ക്കൊ​രു​കു​ടം ക​ണ​ക്കെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം വെ​ള്ളം മൂ​ടി.

പ​തി​വി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി തോ​ട്ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം വെ​ള്ളം കു​ത്തി​യൊ​ഴു​കി. പി​ന്നാ​ലെ പ​ട​ങ്ങി​ട്ട​തോ​ട് ഷോ​ഭി​ച്ച് ഗ​തി മാ​റി വി​ള​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ഇ​ര​ച്ച് ക​യ​റി പൊ​ങ്ങി​യ​താ​യി ബേ​ബി പ​റ​ഞ്ഞു. സ​മീ​പ​ത്തൊ​ന്നും വീ​ടു​ക​ളി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ബേ​ബി​യു​ടെ വീ​ട്. താ​മ​സ​വും ഒ​റ്റ​യ്ക്ക് ത​ന്നെ​യാ​ണ്. തോ​ട്ടി​ൽ പാ​റ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള ഭ​യാ​ന​ക​മാ​യ ശ​ബ്ദം പേ​ടി​പ്പെ​ടു​ത്തി​യെ​ങ്കി​ലും വീ​ട്ടി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടി.

പൊ​ടു​ന്ന​നെ​യു​ണ്ടാ​യ മ​ല​വെ​ള്ളം പ്ര​ദേ​ശ​വാ​സി​ക​ളെ​യെ​ല്ലാം വി​റ​പ്പി​ച്ചു. എന്നാൽ‌ ഭാഗ്യവശാൽ ആ​ളു​ക​ൾ​ക്കൊ​ന്നും സം​ഭ​വി​ക്കാ​തെ വെ​ള്ളം ഒ​ഴു​കി​പ്പോ​യി. മ​ഴ​മു​ന്ന​റി​യി​പ്പു​ക​ളും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ളും മു​ൻ​ക്കൂ​ട്ടി ക​ണ്ട് കു​റെ കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും നേ​ര​ത്തെ താ​മ​സം മാ​റി​യ​ത് ആ​ശ്വാ​സ​മാ​യി.