വെ​ള്ള​ല്ലൂ​ർ മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ കെട്ടിക്കിടക്കുന്ന മാ​ലി​ന്യ​ം കുറഞ്ഞു
Tuesday, October 26, 2021 1:10 AM IST
കോ​യ​ന്പ​ത്തൂ​ർ : വെ​ള്ള​ല്ലൂ​ർ മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ബ​യോ​മൈ​നിം​ഗ് മൂ​ലം സം​സ്ക​രി​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​ഞ്ഞു വ​രു​ന്ന​താ​യി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ദി​വ​സ​വും 800 മു​ത​ൽ 1000 ട​ണ്‍ മാ​ലി​ന്യം വ​രെ​യാ​ണ് വെ​ള്ള​ല്ലൂ​ർ മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന് ത​ട്ടു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ മൂ​ലം പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ​ല ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബ​യോ​മൈ​നിം​ഗ് പ്ലാ​ന്‍റ് 60 കോ​ടി രൂ​പ മ​തി​പ്പി​ൽ നി​ർ​മ്മി​ക്കു​ക​യു​മാ​യി​രു​ന്നു.
ഇ​തു​മൂ​ലം ദി​നം​പ്ര​തി 700 മു​ത​ൽ 800 ട​ണ്‍ വ​രെ മാ​ലി​ന്യം സം​സ്ക്ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​തു മൂ​ലം മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​ഞ്ഞു വ​രു​ന്ന​താ​യും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ മു​ക്കാ​ലും പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.