പ​ഞ്ചാ​യ​ത്തം​ഗ​ത്തെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​യി നി​യ​മി​ക്കു​ന്ന​തി​നു കൃ​ഷി ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്
Wednesday, October 27, 2021 1:00 AM IST
നെ​ല്ലി​യാ​ന്പ​തി: യോ​ഗ്യ​ത​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ നി​യ​മ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​യി നി​യ​മി​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
നെ​ല്ലി​യാ​ന്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ആ​ന്‍റ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ലെ ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​ സ​ഹ​നാ​ഥ​നെ​യാ​ണ് നി​യ​മി​ക്ക​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.
പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി സ്ഥി​രം തൊ​ഴി​ലാ​ളി​യാ​യി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തോ​ടെ 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ മു​ൻ​ഗ​ണ​ന പ​ട്ടി​ക മ​റി​ക​ട​ന്ന് സ​ഹ​നാ​ഥ​നെ നി​യ​മി​ക്കു​ന്ന​തി​നെ​തി​രെ എ​സ്റ്റേ​റ്റ് ലേ​ബ​ർ കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. മു​ഹ​മ്മ​ദ് റാ​ഫി കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.