ചി​റ്റ​ടി മ​രി​യ​ന​ഗ​ർ ദേ​വാ​ല​യ​ സി​ൽ​വ​ർ ജൂ​ബി​ലിയാഘോ​ഷ​ സ​മാ​പ​നം നാ​ളെ
Wednesday, October 27, 2021 1:00 AM IST
വ​ട​ക്ക​ഞ്ചേ​രി: ചി​റ്റ​ടി മ​രി​യ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം നാ​ളെ.
രാ​വി​ലെ 9.30നു ​ന​വീ​ക​രി​ച്ച മ​ദ്ബ​ഹ​യു​ടെ വെ​ഞ്ച​രി​പ്പുക​ർ​മം നി​ർ​വ​ഹി​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കൃ​ത​ജ്ഞ​താബ​ലി​യ​ർ​പ്പ​ണം ന​ട​ത്തും.
മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, മു​ൻ വി​കാ​രി ഫാ.​ജോ​സ് പൊ​ട്ടെ​പ​റ​ന്പി​ൽ, ഇ​ട​വ​കാം​ഗം ഫാ.​ജോ​സ് മാ​റാ​മ​റ്റം, വി​കാ​രി ഫാ.​റെ​ന്നി പൊ​റ​ത്തൂ​ർ എ​ന്നീ വൈ​ദിക​ർ സ​ഹ​കാ​ർമി​ക​രാ​കും. ജൂ​ബി​ലി സ്മാ​ര​ക കൊ​ടി​മ​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ബി​ഷ​പ് നി​ർ​വ​ഹി​ക്കും. ജൂ​ബി​ലി സ​മ്മേ​ള​ന​വും നേ​ർ​ച്ചഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്കെ​ത്തു​ന്ന ബി​ഷ​പ്പി​നെ വി​കാ​രി ഫാ.​റെ​ന്നി പൊ​റ​ത്തൂ​ർ, കൈ​ക്കാ​ര​ൻമാ​രാ​യ ജെ​യിം​സ് വെ​ളി​യ​ത്തി​ൽ, ജോ​ഷി മ​റ്റ​പ്പ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കസ​മൂ​ഹം ഗേറ്റി​ൽനി​ന്നും സ്വീ​ക​രി​ച്ച് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.
1996ൽ 53 ​വീ​ട്ടു​കാ​രു​ടെ വി​ശ്വാ​സ കൂ​ട്ടാ​യ്മ​യാ​യി ആ​രം​ഭി​ച്ച ഇ​ട​വ​ക​യി​ൽ ഇ​പ്പോ​ൾ 94 കു​ടും​ബ​ങ്ങ​ളു​ണ്ട്.