ജി​ല്ല​യി​ൽ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 368 പേ​ർ
Wednesday, October 27, 2021 1:00 AM IST
പാലക്കാട്: ആ​ല​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളിലെ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 140 കു​ടും​ബ​ങ്ങ​ളി​ലെ 368 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശേ​രി ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് യു​പി സ്കൂ​ൾ, കാ​രാ​പ്പാ​ടം എ​ൽ പി ​സ്കൂ​ൾ, പൊ​റ്റ​ശേ​രി ഗ​വ. യു‌​പി സ്കൂ​ളു​ക​ളി​ലെ ക്യാ​ന്പി​ൽ നി​ല​വി​ൽ 106 കു​ടും​ബ​ങ്ങ​ളി​ലെ 294 പേ​രാ​ണു​ള്ള​ത്.
ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ ഉ​പ്പു​മ​ണ്ണ് പാ​റ​ശേ​രി അ​ങ്ക​ണ​വാ​ടി​യി​ൽ ഒ​രു കു​ടും​ബ​ങ്ങ​ളി​ലെ ര​ണ്ടുപേ​രാ​ണ് ഉ​ള്ള​ത്.
അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്കി​ൽ മു​ക്കാ​ലി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലും അ​ഗ​ളി ജി​എ​ൽ​പി​എ​സി​ലു​മാ​യി 33 കു​ടും​ബ​ങ്ങ​ളി​ലെ 72 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.