തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത മോ​ഷ​ണ​ങ്ങൾ പു​ന​ര​ന്വേ​ഷി​ക്കാ​ൻ ന​ട​പ​ടി
Thursday, October 28, 2021 12:04 AM IST
ഒ​റ്റ​പ്പാ​ലം: തെ​ളി​യി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന മോ​ഷ​ണ​ക്കേ​സു​ക​ൾ പു​ന​ര​ന്വേ​ഷി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.
ഒ​റ​പ്പാ​ലം പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യി ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ൾ​ക്കും തു​ന്പു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
ത​മി​ഴ് കു​റു​വ​സം​ഘ​ങ്ങ​ൾ​ക്ക് ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ൾ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സു​ക​ൾ പു​ന​ര​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.
തെ​ളി​വൊ​ന്നും കി​ട്ടാ​ത്ത​തി​നാ​ൽ തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തി താ​ത്കാ​ലി​ക​മാ​യി അ​ന്വേ​ഷ​ണ​മ​വ​സാ​നി​പ്പി​ച്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ കേ​സു​ക​ളാ​ണ് പു​ന​ര​ന്വേ​ഷി​ക്കു​ന്ന​ത്.
ആ​ല​ത്തൂ​രി​ൽ ക​ഴി​ഞ്ഞ 13ന് ​കു​റു​വ​സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട മൂ​ന്നു​പേ​ർ പി​ടി​യി​ലാ​വു​ക​യും ഒ​റ്റ​പ്പാ​ല​ത്തെ മോ​ഷ​ണ​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന് ഇ​വ​ർ മൊ​ഴി​ന​ൽ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
ഇ​തി​നാ​യി ഉ​ട​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഒ​റ്റ​പ്പാ​ലം സി​ഐ വി. ​ബാ​ബു​രാ​ജ​ൻ അ​റി​യി​ച്ചു. വീ​ട്ടി​ൽ​ക്ക​യ​റി സ്ത്രീ​ക​ളു​ടെ മാ​ല​മോ​ഷ്ടി​ച്ച മൂ​ന്ന് കേ​സാ​ണ് വീ​ണ്ടും അ​ന്വേ​ഷി​ക്കു​ന്ന​ത്.
മൂ​ന്ന് കേ​സി​ലാ​യി നാ​ലേ​മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണ​മാ​ണ് ന​ഷ്ട​മാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 13ന് ​ചോ​റോ​ട്ടൂ​രി​ൽ വീ​ട്ടി​ൽ​ക്ക​യ​റി വീ​ട്ട​മ്മ​യു​ടെ ര​ണ്ടു​പ​വ​ൻ മാ​ല, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ല​ക്കി​ടി​മം​ഗ​ല​ത്ത് വീ​ട്ട​മ്മ​യു​ടെ ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ​മാ​ല, ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​ന് ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പൂ​ള​ക്കു​ണ്ടി​ൽ​നി​ന്ന് മു​ക്കാ​ൽ​പ​വ​ൻ സ്വ​ർ​ണം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യി​രു​ന്ന​ത്.
ആ ​സ​മ​യ​ങ്ങ​ളി​ൽ കു​റു​വ​സം​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഒ​റ്റ​പ്പാ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.
സം​ഭ​വം ന​ട​ന്ന് ആ​റു​മാ​സം​ക​ഴി​ഞ്ഞി​ട്ടും ഈ ​മൂ​ന്ന് കേ​സി​ലും മോ​ഷ്ടാ​ക്ക​ളെ​പ്പ​റ്റി സൂ​ച​ന​യൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​ത്.
ആ​ല​ത്തൂ​രി​ൽ​നി​ന്ന് കു​റു​വ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തോ​ടെ ഈ ​കേ​സു​ക​ൾ പു​ന​ര​ന്വേ​ഷി​ച്ച് പ്ര​തി​ക​ളെ കോ​ട​തി മു​ഖാ​ന്ത​രം ഫോ​ർ​മ​ൽ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്.