വി.എ​സ്.വി​ജ​യ​രാ​ഘ​വ​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ം "താരസമൃദ്ധം'
Monday, November 22, 2021 12:55 AM IST
പാ​ല​ക്കാ​ട്: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും 25 വ​ർ​ഷ​ക്കാ​ലം ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ൻ എം ​പി​യു​മാ​യി​രു​ന്ന വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ന്‍റെ എൺപതാം പി​റ​ന്നാ​ളാ​ഘോ​ഷം വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

മു​ൻ മ​ഹാ​രാ​ഷ്ട ഗ​വ​ർ​ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​നെ വി ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ വീ​ട്ടി​ൽ പോ​യി സ​ന്ദ​ർ​ശി​ച്ചു. കെ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വി ​എ​സ് വി​ജ​യ​രാ​ഘ​വ​നെ പൊ​ന്നാ​ട അ​ണ​യി​ച്ച് ആ​ശം​സ അ​ർ​പ്പി​ച്ചു.

ച​ന്ദ്ര​ന​ഗ​ർ പാ​ർ​വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​പ​രി​പാ​ടി മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.ബി.രാ​ജേ​ഷ് കേ​ക്ക് മു​റി​ച്ചു.

എം ​എ​ൽ എ​മാ​ർ, എം ​പി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​

മ​ഹാ​രാ​ഷ്ട്ര മു​ൻ ഗ​വ​ർ​ണ​ർ കെ.ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, എംപി​മാ​രാ​യ വി.കെ.ശ്രീ​ക​ണ്ഠ​ൻ, ര​മ്യാ ഹ​രി​ദാ​സ്, കെ​പിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.ച​ന്ദ്ര​ൻ, പ്രൊ​ഫ. കെ.എ.തു​ള​സി,
കെപിസിസി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സി.വി.ബാ​ല​ച​ന്ദ്ര​ൻ, മു​ൻ എംപി കെ.വി.തോ​മ​സ്, പി. ഹ​രി​ഗോ​വി​ന്ദ​ൻ, പി.വി.രാ​ജേ​ഷ്, ഡിസിസി ​ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മു​ൻ മ​ന്ത്രി എ.കെ.ബാ​ല​നും സിഎംപി ​നേ​താ​വ് സി.പി.ജോ​ണും വ​സ​തി​യി​ലെ​ത്തി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​ശം​സ നേ​ർ​ന്ന് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.