ലെ​വ​ൽ ക്രോ​സ് റോ​ഡി​ലെ ടാ​ർ ഇ​ള​കി: യാ​ത്ര​ക്കാ​ർ അ​പ​ക​ട​ ഭീ​ഷ​ണി​യി​ൽ
Monday, November 22, 2021 12:58 AM IST
കൊ​ല്ല​ങ്കോ​ട് : ഉൗ​ട്ട​റ ലെ​വ​ൽ ക്രോ​സ് റോ​ഡി​ൽ ടാ​റി​ള​കി മെ​റ്റ​ൽ പ​ര​ന്നു കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും കാ​ൽ​ന​ട സ​ഞ്ചാ​രി​ക​ളു​മാ​ണ് ഏ​റെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ മെ​റ്റ​ലു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ടു​ന്നു​ണ്ട്.
ര​ണ്ടു മാ​സം മു​ൻ​പ് യാ​ത്ര​ക്കാ​ർ ലെ​വ​ൽ ക്രോ​സി​ലെ റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​വു​ന്ന​താ​യി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് പാ​ള​ത്തി​നി​രു​വ​ശ​ത്തും മെ​റ്റ​ലി​ട്ട് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി​രു​ന്നു. നി​ര​ന്ത​രം നൂ​റു​ക​ണ​ക്കി​നു വാ​ഹ​നങ്ങ​ൾ സ​ഞ്ച​ര​ക്കു​ന്ന​തി​നാ​ൽ മെ​റ്റ​ലു​ക​ൾ ഇ​ള​കി പ​ര​ന്ന​താ​ണ് വീ​ണ്ടും യാ​ത്ര ദു​ഷ്ക്ക​ര​മാ​വാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
കു​ട്ടി​ക​ളും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രും പ​ര​സ​ഹാ​യ​മി​ല്ലാ​തെ ലെ​വ​ൽ ക്രോ​സ് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ദു​ർ​ഘ​ട​മാ​യി​രി​ക്കു​ക​യാ​ണ്.
ലെ​വ​ൽ ക്രോ​സ് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ അ​വ​കാ​ശം റെ​യി​ൽ​വേ​യു​ടേ​തെ​ന്ന​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യു​ക​യു​മി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന മെ​റ്റ​ലു​ക​ൾ തെ​റി​ക്കു​ന്ന​ത് അ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യു​മാ​വു​ന്നു​ണ്ട്.
ഗോ​വി​ന്ദ​പു​രം, എ​ല​വ​ഞ്ചേ​രി, പു​തു​ന​ഗ​രം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി അ​ന്പ​തി​ല​ധി​കം ബ​സു​ക​ൾ​ക്കു പു​റ​മെ നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ഉൗ​ട്ട​റ ലെ​വ​ൽ ക്രോ​സ് വ​ഴി​യാ​ണ് സ​ഞ്ചാ​രം.
സ്ഥ​ല​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മ്മി​ക്ക​ണ​മെ​ന്ന സ്ഥ​ല​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യ​ത്തി​നു പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. ഇ​ട​യ്ക്കി​ടെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വി​വി​ധ സ​ർ​വേ​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ലാ​തി.
മു​ൻ​പ് ഗെ​യി​റ്റ് അ​ട​ച്ചി​ട്ട​പ്പോ​ൾ ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കു​ടു​ങ്ങി ശ്വാ​സ​ത​ട​സം കാ​ര​ണം മ​ധ്യ​വ​യ​സ്ക​ൻ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്.