നോ​ർ​ക്ക റൂ​ട്ട്സ് സ്കോ​ള​ർ​ഷി​പ്പോ​ടെ ന​ഴ്സു​മാ​ർ​ക്കു പ​രി​ശീ​ല​നം
Saturday, November 27, 2021 1:00 AM IST
പാലക്കാട്: ഇം​ഗ്ലീ​ഷ് മാ​തൃ​ഭാ​ഷ​യാ​യ രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ തേ​ടു​ന്ന​തി​നു ത​യാ​റെ​ടു​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് നോ​ർ​ക്ക റൂ​ട്ട്സ് സ്കോ​ള​ർ​ഷി​പ്പോ​ടെ ഒ​ക്യു​പേ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ടെ​സ്റ്റ് (ഒഇടി) പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം.
നൈ​സ് (ന​ഴ്സിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ക​രി​യ​ർ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ്) അ​ക്കാ​ദ​മി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ കോ​ഴ്സി​ലേ​ക്കു പ്ര​വേ​ശ​ന​ത്തി​ന് ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം. കോ​ഴ്സ് ഫീ​സി​ന്‍റെ 75 ശ​ത​മാ​നം തു​ക​യും സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ അ​യ​യ്ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ 9895762632, 9567293831,9946256047, 18004253 939 (ടോ​ൾ ഫ്രീ) ​എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.