നി​വേ​ദ​നം ന​ല്കി
Tuesday, November 30, 2021 12:08 AM IST
പാ​ല​ക്കാ​ട് : സിം​ഗി​ൾ ഫേ​സ് ഹൗ​സ് ക​ണ​ക്ഷ​ന് ഓ​രോ മാ​സ​വും ബി​ല്ല് അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ട് മനുഷ്യാവകാശ പ്രവർ ത്തകൻ റെയ്മെന്‍റ് ആന്‍റണി വൈ​ദ്യു​തമ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി. ഇ​പ്പോ​ൾ നി​ല​വി​ൽ ര​ണ്ട് മാ​സം കൂ​ടു​ന്പോ​ഴുള്ള ഹൗ​സ് ക​ണ​ക്ഷ​ൻ ബി​ല്ല് ത​രു​ന്ന ​രീ​തി മാ​റ്റി മാ​സാ​മാ​സം ബി​ല്ല് ത​രു​വാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ടു​മാ​സ​ത്തോ​ളം ദി​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ യൂ​ണി​റ്റി​നും താ​രീ​ഫി​നും മാ​റ്റം സം​ഭ​വി​ക്കു​ന്നു. യൂ​ണി​റ്റും താ​രീ​ഫും അ​തി​ന്‍റെ ടാ​ക്സും കൂ​ടു​ന്പോ​ൾ ര​ണ്ടു​മാ​സ​ത്തേ​ക്ക് വൈ​ദ്യു​ത ബി​ല്ലി​ൽ വ​ൻവ​ർ​ധ​ന​വാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കം സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ വേ​ണ്ടി​ ഓ​രോ മാ​സ​വും റീ​ഡിം​ഗ് എ​ടു​ത്ത് ബി​ല്ല് അ​നു​വ​ദി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാണ് നി​വേ​ദ​നം.