കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു
Tuesday, November 30, 2021 12:12 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.
പൊ​തു​ജ​ന​ങ്ങ​ൾ ഫെ​യ്സ് മാ​സ്ക്, സാ​മൂ​ഹ്യ അ​ക​ലം തു​ട​ങ്ങി​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​താ​ണ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.
ഈ ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി അ​യ്യാ​യി​ര​ത്തി​നു മു​ക​ളി​ലാ​യി​രു​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, കോ​ർ​പ​റേ​ഷ​ൻ, ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി.
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100നു ​താ​ഴെ​യാ​യി. ഇ​തു​വ​രെ 100നു ​താ​ഴെ​യാ​യി​രു​ന്ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യാ​യി 100നു ​മു​ക​ളി​ലാ​യി​രി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​അ​രു​ണ നി​ർ​ദ്ദേ​ശം ന​ൽ​കി.